5 കോടി ചോദിച്ചത് കുഞ്ഞിനെ വളര്‍ത്താൻ; യുവതി ബിനോയ് കോടിയേരിക്ക് അയച്ച കത്ത് പുറത്ത്

By Web TeamFirst Published Jun 18, 2019, 5:05 PM IST
Highlights

കുട്ടിയെ വളര്‍ത്താൻ ബിനോയ്  കോടിയേരി ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് ബിഹാര്‍ സ്വദേശി യുവതി അയച്ച കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്.

തിരുവനന്തപുരം: കുട്ടിയെ വളര്‍ത്താൻ ബിനോയ്  കോടിയേരി ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് ബിഹാര്‍ സ്വദേശി യുവതി അയച്ച കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് . 2018 ഡിസംബറിൽ അഭിഭാഷകൻ മുഖേനയാണ് യുവതി ബിനോയ്ക്ക് കത്ത് അയച്ചത് .കുട്ടിയെ വളര്‍ത്താനുള്ള ചെലവിനുള്ള തുക എന്ന നിലയിലാണ് യുവതി ബിനോയ് കോടിയേരിയോട് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നത്. 
ഇതെ തുടര്‍ന്നാണ് ബിനോയ് കോടിയേരി കണ്ണൂര്‍ റേഞ്ച് ്ഐജിക്ക് യുവതിക്കെതിരെ പരാതി നൽകുന്നത്. 

യുവതി കത്തിൽ പറയുന്നത് ഇങ്ങനെ: 

2009 ഒക്ടോബര്‍ 18നാണ് ബിനോയ് കോടിയേരി വിവാഹം കഴിച്ചത്. 2010 ജൂലൈ 22 നാണ് കുഞ്ഞ് ജനിക്കുന്നത്. 2015 ജനുവരി 27 ന് പാസ്പോര്‍ട് ലഭിക്കാൻ അപേക്ഷ നൽകിയപ്പോൾ അധികൃതര്‍ക്ക് മുമ്പാകെ  ഹിന്ദു വിവാഹ നിയമപ്രകാരം താങ്കൾ എന്നെ വിവാഹം കഴിച്ചതായും 2009 ഓക്ടോബര്‍ മുതൽ ഒരുമിച്ച് കഴിയുന്നതായും നമ്മൾ ഒന്നിച്ചാണ് ഒപ്പിട്ട് നൽകിയത്.അത് പ്രകാരം  പാസ്പോര്‍ടിൽ എന്‍റെ പേരിനൊപ്പം താങ്കളുടെ പേരു ചേര്‍ക്കുകയും ചെയ്തു. നമ്മുടെ മകന്‍റെ ജനന സര്‍ട്ടിഫിക്കറ്റിലും അച്ഛന്‍റെ സ്ഥാനത്ത് താങ്കളുടെ പേരാണ് നൽകിയിട്ടുള്ളത്. 

2009 ൽ വിവാഹിതരായ ശേഷം മുംബൈയിൽ വാടകക്ക് എടുത്ത ഫ്ലാറ്റിൽ നമ്മൾ ഒരുമിച്ചാണ് താമസിച്ച് വന്നത്. ഒരു വര്‍ഷത്തിന് ശേഷം ജുലൈയിൽ കുഞ്ഞു ജനിക്കുകയും ചെയ്തു. 2015 മധ്യത്തിൽ മാത്രമാണ് താങ്കളുടെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്ന് ഞാൻ തിരിച്ചറിയുന്നത്. താങ്കൾ എന്നെ വഞ്ചിക്കുകയായിരുന്നു എന്നും മുമ്പ് വിവാഹം കഴിഞ്ഞ വിവരം മറച്ച് വച്ച്  ചതിക്കുകയായിരുന്നു എന്നും എനിക്ക് വിശ്വസിക്കാനായില്ല. ഈ വിവരം താങ്കളോട് ചോദിച്ചപ്പോൾ താങ്കെളെന്നോട് വഴക്കിടുകയും ഇറങ്ങിപ്പോകുകയുമാണ് ഉണ്ടായത്. അതിന്  ശേഷം താങ്കൾ മടങ്ങി വന്നില്ല. ജീവിക്കാൻ വേറെ വഴിയില്ലാതെ താങ്കൾ വാടകക്ക് എടുത്ത് തന്ന ഫ്ലാറ്റിൽ ഞാനൊറ്റക്കായിരുന്നു. താങ്കളെ പലതവണ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും താങ്കൾ മറുപടി നൽകിയില്ല. 

ചെലവിനുള്ള തുക പോലും കൃത്യമായി എത്തിക്കാനും താങ്കൾ തയ്യാറായില്ല. വല്ലപ്പോഴും തന്നിരുന്ന തുക മുംബൈയിലെ റസിഡൻഷ്യൽ ഏര്യയിൽ ഉള്ള ഫ്ലാറ്റിന്‍റെ വാടകക്കോ കുട്ടിയുടെ വിദ്യാഭ്യാസ ചെലവിനോ പോലും തികയുമായിരുന്നില്ല. കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായ താങ്കളുടെ അച്ഛന്‍റെ പേരക്കുട്ടിയായി വളരാനുള്ള എന്‍റെ കുട്ടിയുടെ അവകാശം നിഷേധിക്കരുത്. ഞങ്ങളുടെ ചെലവിന് വേണ്ട തുക നൽകാൻ താങ്കൾ ബാധ്യസ്ഥനാണ്. ചെലവിനുള്ള തുക തരണമെന്ന് ഇനി ആവശ്യപ്പെട്ടാൽ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകുമെന്നും ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും താങ്കൾ ഭീഷണിപ്പെടുത്തിയത് എന്നെ ഞെട്ടിച്ചു. ഒരു അച്ഛനും ഇങ്ങനെ സംസാരിക്കാൻ കഴിയില്ല.

കുഞ്ഞിന്‍റെയും എന്‍റെയും ചെലവിലേക്കായി അഞ്ച് കോടി രൂപ ആവശ്യപ്പെടുകയാണ്. ഞങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാൻ താങ്കൾക്ക് കഴിയില്ല. ഈ കത്ത് ലഭിച്ച് അഞ്ച് ദിവസത്തിനകം അഞ്ച് കോടി രൂപ നൽകാനുള്ള നടപടി താങ്കൾ സ്വീകരിക്കണം. വേറെ ഒരു നിവര്‍ത്തിയും ഇല്ലാത്തത് കൊണ്ടാണ് താങ്കൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ നിര്‍ബന്ധിതയായത്.

എന്ന് സ്നേഹപൂര്‍വം താങ്കളുടെ ഭാര്യ എന്ന സംബോധനയോടെയാണ് യുവതി ബിനോയ് കോടിയേരിക്ക് അയച്ച കത്ത്  അവസാനിപ്പിക്കുന്നത്. 

click me!