ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം; യുവാക്കൾ അറസ്റ്റിൽ

Published : May 29, 2024, 08:42 PM IST
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം; യുവാക്കൾ അറസ്റ്റിൽ

Synopsis

കോട്ടയം സ്വദേശികളായ പനച്ചിക്കാട് മലവേടൻ കോളനി രോഹിത് മോൻ (21), കഞ്ഞിക്കുഴി മുട്ടമ്പലം എബി വില്ലയിൽ ശക്തിവേൽ (20) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്. 

കൽപ്പറ്റ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ യുവാക്കളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശികളായ പനച്ചിക്കാട് മലവേടൻ കോളനി രോഹിത് മോൻ (21), കഞ്ഞിക്കുഴി മുട്ടമ്പലം എബി വില്ലയിൽ ശക്തിവേൽ (20) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്. 

ഈ മാസം 18 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇൻസ്റ്റാഗ്രാം വഴി രോഹിത് മോൻ പരിചയപ്പെടുകയും പിന്നീട് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമം നടത്തുകയുമായിരുന്നു. ഇതിന് ഒത്താശ ചെയ്തതിനാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു
ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട്, ദോശയും ചമ്മന്തിയും വാങ്ങി നൽകി; നിരാഹാര സമരം അവസാനിപ്പിച്ചു