ലൈംഗികാതിക്രമക്കേസ്; വൈദികനെതിരെ നടപടിയുമായി ഓർത്തഡോക്സ്‌ സഭ

Published : Mar 17, 2022, 10:37 PM IST
ലൈംഗികാതിക്രമക്കേസ്; വൈദികനെതിരെ നടപടിയുമായി ഓർത്തഡോക്സ്‌ സഭ

Synopsis

ഓർത്തഡോക്സ്‌ സഭ അടൂർ കടമ്പനാട് ഭദ്രാസനം മെത്രാപൊലീത്ത സഖറിയാസ് മാർ അപ്രേം ആണ് നടപടി എടുത്തു ഉത്തരവിറക്കിയത്. 

പത്തനംതിട്ട: ലൈംഗികാതിക്രമക്കേസിൽ (Sexual Assault Case) പ്രതിയായ വൈദികൻ പോണ്ട്സൺ ജോണിനെതിരെ (Pondson John) ഓർത്തഡോക്സ്‌ സഭ നടപടി. വൈദികനെ ശുശ്രൂഷകളിൽ നിന്നും മറ്റ് ചുമതലകളിൽ നിന്നും മാറ്റി. ഓർത്തഡോക്സ്‌ സഭ അടൂർ കടമ്പനാട് ഭദ്രാസനം മെത്രാപൊലീത്ത സഖറിയാസ് മാർ അപ്രേം ആണ് നടപടി എടുത്തു ഉത്തരവിറക്കിയത്. അതേസമയം പ്രതി പോണ്ട്സൺ ജോണിനെ റിമാൻഡ് ചെയ്തു. 

പത്തനംതിട്ട കൂടലിൽ കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന്‍ ലൈംഗിക അതിക്രമം കാണിച്ചത്. പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടിയോട് ആയിരുന്നു വൈദികന്‍റെ അതിക്രമം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News live: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും, ശുഭ പ്രതീക്ഷയിൽ മുന്നണികൾ
ആര് വാഴും? ആര് വീഴും?, തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും, ശുഭ പ്രതീക്ഷയിൽ മുന്നണികൾ