അവധി പ്രഖ്യാപിച്ചു; എസ്എഫ്ഐ -എബിവിപി സംഘര്‍ഷം, കാലടി സംസ്കൃത സര്‍വകലാശാലയിൽ മൂന്നു ദിവസത്തേക്ക് അവധി

Published : Oct 07, 2025, 09:58 PM ISTUpdated : Oct 07, 2025, 10:11 PM IST
SFI ABVP CLASH

Synopsis

എസ്എഫ്ഐ-എബിവിപി സംഘര്‍ഷത്തെ തുടര്‍ന്ന് കാലടി സംസ്കൃത സര്‍വകലാശാലയിൽ മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു. സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ന് എസ്എഫ്ഐയും എബിവിപിയും തമ്മിൽ വലിയ സംഘര്‍ഷമുണ്ടായത്.

കാലടി: എസ്എഫ്ഐ-എബിവിപി സംഘര്‍ഷത്തെ തുടര്‍ന്ന് കാലടി സംസ്കൃത സര്‍വകലാശാലയിൽ അവധി. മൂന്നു ദിവസത്തേക്കാണ് സര്‍വകലാശാലക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ന് എസ്എഫ്ഐയും എബിവിപിയും തമ്മിൽ വലിയ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനാലാണ് അടുത്ത മൂന്നു ദിവസത്തേക്ക് സര്‍വകലാശാലക്ക് അവധി പ്രഖ്യാപിച്ചത്. സര്‍വകലാശാല ജനറൽ സീറ്റിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. 20 യൂ യുസിമാരിൽ 17 എസ്എഫ്ഐ നേടി. വിജയാഹ്ലാദത്തിൽ പ്രകടനമായ എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപിയുടെ കൊടി തോരണങ്ങൾ നശിപ്പിച്ചു. തുടർന്നാണ് സംഘർഷം ഉണ്ടായത്. പൊലീസ് ഇടപെട്ട് ഇരു കൂട്ടരെയും ശാന്തരാക്കുകയായിരുന്നു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം ജില്ലാ പൊലീസ് മേധാവി
രാജ്യത്തെ സമ്പന്നമായ 10 ജില്ലകൾ, മുംബൈയെയും അഹമ്മദിബാ​ദിനെയും പിന്തള്ളി അപ്രതീക്ഷിത ന​ഗരം, കേരളത്തിൽ നിന്ന് ആരുമില്ല