ചാലക്കുടി എസ്ഐയുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ; ജീപ്പ് തകര്‍ത്ത നിധിൻ പുല്ലൻ പിടിയിൽ

Published : Dec 23, 2023, 03:11 PM IST
ചാലക്കുടി എസ്ഐയുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ; ജീപ്പ് തകര്‍ത്ത നിധിൻ പുല്ലൻ പിടിയിൽ

Synopsis

ഒല്ലൂരിൽ സുഹൃത്തിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു നിധിൻ പുല്ലൻ. ഇയാളെ ചാലക്കുടിയിലേക്ക് കൊണ്ടുവരും

ചാലക്കുടി: ചാലക്കുടി എസ്ഐക്കെതിരെ ഭീഷണിയുമായി എസ്എഫ്ഐ. ചാലക്കുടി എസ് ഐ അഫ്സലിനെ തെരുവു പട്ടിയെ പോലെ തല്ലുമെന്ന് എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക് പറഞ്ഞു. എസ് ഐയുടെ കൈകാലുകൾ തല്ലിയൊടിച്ച് വിയ്യൂരിലോ കണ്ണൂരിലോ പൂജപ്പുരയിലോ കിടക്കേണ്ടി വന്നാൽ പുല്ലാണെന്നും ഹസ്സൻ പറഞ്ഞു. എസ്ഐയ്ക്ക് എതിരെ പരസ്യമായാണ് ഹസ്സന്റെ അസഭ്യവര്‍ഷം. എസ്എഫ്ഐ പ്രവർത്തകര്‍ പൊലീസിന് എതിരെ ചാലക്കുടിയിൽ പ്രകടനം നടത്തി. അതിനിടെ പൊലീസ് ജീപ്പ് അടിച്ചുതകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലൻ തൃശ്ശൂരിൽ പിടിയിലായി. ഒല്ലൂരിൽ സുഹൃത്തിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു ഇയാൾ. ഇയാളെ ചാലക്കുടിയിലേക്ക് കൊണ്ടുവരും.
 

Nava Kerala Sadas | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തി
ഗണേഷ് മാപ്പ് പറയണമെന്ന് വി ഡി, ഭാഷ ഭീഷണിയുടേതെന്ന് കെ സി ജോസഫ്; പ്രതികരിക്കാതെ സണ്ണിജോസഫ്, ഉമ്മൻചാണ്ടി ഇപ്പോഴില്ലെന്ന് ചെന്നിത്തല