
കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനർ. സർവകലാശാല മുഖ്യ കവാടത്തിൽ എസ്എഫ്‌ഐയുടെ പേരിലാണ് ബാനർ കെട്ടിയിരിക്കുന്നത്. ശാഖയിലെ സംഘിസം സർവകലാശാലയിൽ വേണ്ട ഗവർണറേ എന്നാണ് ഇതിലുളളത്. ഗവർണർ- സർക്കാർ പോരിൽ പ്രതിഷേധത്തിനിറങ്ങിയ എസ് എഫ് ഐയ്ക്കെതിരെ ശക്തമായ നിലപാടുമായി ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. ചാൻസലറായ ഗവർണറെ സർവകലാശാലകളില്‍ കയറ്റില്ലെന്നും എസ് എഫ് ഐ പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam