'അത് സാങ്കേതികപ്പിഴവ്': ആര്‍ഷോയുടെ 'പരീക്ഷാ ഫല'ത്തില്‍ എസ്എഫ്‌ഐ വിശദീകരണം

Published : Jun 06, 2023, 05:55 PM IST
'അത് സാങ്കേതികപ്പിഴവ്': ആര്‍ഷോയുടെ 'പരീക്ഷാ ഫല'ത്തില്‍ എസ്എഫ്‌ഐ വിശദീകരണം

Synopsis

''കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഫോര്‍മേഷന്‍ സെന്ററാണ് മഹാരാജാസ് കോളേജിലെ പരീക്ഷാ ഫലങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കാറുള്ളത്.''

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ എം.എ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയായ പി.എം ആര്‍ഷോ എഴുതാത്ത മൂന്നാം സെമസ്റ്റര്‍ പരീക്ഷ വിജയിച്ചു എന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് എസ്എഫ്‌ഐ. പരീക്ഷാ റിസള്‍ട്ട് ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചതില്‍ വന്ന സാങ്കേതികപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് പ്രചരണം. പരീക്ഷയിലെ മാര്‍ക്കിന്റെ സ്ഥാനത്ത് പൂജ്യമെന്ന് രേഖപ്പെടുത്തിയും, ടോട്ടല്‍ ക്രെഡിറ്റ് പോയന്റ്, സെമസ്റ്റര്‍ ക്രെഡിറ്റ് പോയന്റ് ആവറേജ്, സെം ഗ്രേഡ് എന്നിവ രേഖപ്പെടുത്താതെയും കൃത്യമായി തന്നെയാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാല്‍ സാങ്കേതികപ്പിഴവ് മൂലം 'passed' എന്ന് രേഖപ്പെടുത്തിയതാണ് ഉയര്‍ത്തിക്കാണിക്കുന്നതെന്ന് എസ്എഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഫോര്‍മേഷന്‍ സെന്ററാണ് മഹാരാജാസ് കോളേജിലെ പരീക്ഷാ ഫലങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കാറുള്ളത്. അവർക്ക് പറ്റിയ സാങ്കേതികപ്പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം, ജയിച്ചെന്ന മാര്‍ക്ക് ലിസ്റ്റ്  സാങ്കേതിക പിഴവാണെന്നാണ് മഹാരാജാസ് കോളേജിന്റെ പ്രതികരണം. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ കേന്ദ്രീകൃത സോഫ്റ്റ് വെയറില്‍ വന്ന പാളിച്ചയാണ് കോളേജ് പ്രിന്‍സിപ്പല്‍ വിഎസ് ജോയി ചൂണ്ടിക്കാട്ടുന്നത്. വിവാദമായതോടെ മാര്‍ക്ക് ലിസ്റ്റ് തിരുത്തി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജയിച്ചതായുള്ള രേഖയ്ക്ക് പിന്നില്‍ വഴിവിട്ട രാഷ്ട്രീയ പിന്തുണ ഉണ്ടെന്ന് കെഎസ്‌യു ആരോപിച്ചു.
 

 അമൽ ജ്യോതി കോളേജ്: വിദ്യാർത്ഥി പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ ഇടപെടൽ; മന്ത്രിമാർ കോളേജിലേക്ക് 
 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു