കേരള വിസിക്കെതിരെ പ്രതിഷേധം തുടരാൻ നീക്കം, ആർഎസ്എസിന്റെ ജ്ഞാനസഭയിൽ പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധം

Published : Jul 26, 2025, 07:03 AM ISTUpdated : Jul 26, 2025, 07:08 AM IST
kerala university

Synopsis

കേരള വിസിക്കെതിരെ നിർത്തിവെച്ച പ്രതിഷേധം വീണ്ടും നീക്കം

തിരുവനന്തപുരം : സർക്കാരിന് തിരിച്ചടിയായി ഒട്ടും വഴങ്ങാത്ത കേരള വിസിക്കെതിരെ നിർത്തിവെച്ച പ്രതിഷേധം വീണ്ടും തുടങ്ങാനാണ് എസ്എഫ്ഐയുടേയും ഇടത് സിന്റിക്കേറ്റ് അംഗങ്ങളുടേയും നീക്കം. ആർഎസ്എസിന്റെ ജ്ഞാനസഭയിൽ പങ്കെടുക്കുന്ന കേരള വിസിക്കെതിരെ സർവ്വകലാശാലയിൽ എസ്എഫ്ഐ ഇന്ന് പ്രതിഷേധിക്കും. 

രാജ്ഭവനിൽ ഗവർണ്ണറെ നേരിട്ട് കണ്ടുള്ള മുഖ്യമന്ത്രിയുടെ അനുനയം. കേരള വിസിയെ വീട്ടിലേക്ക് ക്ഷണിച്ചുള്ള ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ സമവായനീക്കം. പക്ഷെ എല്ലാം പൊളിഞ്ഞു. സർക്കാറിൻറെ ആവശ്യങ്ങൾ ഒന്നും ചാൻസിലറും കേരള വിസിയും പരിഗണിക്കുന്നില്ല. കെടിയു -ഡിജിറ്റൽ താൽക്കാലിക വിസി നിയമനത്തിലെ ഗവർണ്ണർക്ക് തിരിച്ചടിയായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി. ഗവർണ്ണറുടെ നിയമനം റദ്ദാക്കിയതിന് പകരമായി സർക്കാർ പട്ടിക നൽകിയിട്ട് ദിവസങ്ങളായി. അത് തൊടാതെ ചാൻസലർ സുപ്രീം കോടതിയെ സമീപിച്ചതോടെ സമവായം പാളി.

വിസി കേരളയിൽ ഒരിഞ്ചും വിട്ടുവീഴ്ചക്കില്ല. രജിസ്ടാർ കെഎസ് അനിൽകുമാറിനെ പരിഗണിക്കാതെ മിനി കാപ്പനെ അംഗീകരിച്ചാണ് വിസിയുടെ നടപടികൾ. മാത്രമല്ല സംസ്കൃത സർവ്വകലാശാല സിണ്ടിക്കേറ്റിലേക്ക് ചാൻസ്ലർ കഴിഞ്ഞ ദിവസം നിയമിച്ച നാലുപേരും ബിജെപി ബന്ധമുള്ളവരാണ്. തീർന്നില്ല ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നയിക്കുന്ന കൊച്ചിയിലെ ജ്ഞാനസഭയിൽ കേരള വിസി അടക്കം നാലു വിസിമാർ പങ്കെടുക്കുകയാണ്. വ്യക്തിപരമായി വിസിമാർക്ക് പങ്കെടുക്കാമെന്ന് ആർ ബിന്ദുവിൻറെ നിലപാട് തള്ളി വിസിമാർ പോകരുതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. കേരളയിൽ വിസിക്കെതിരെ എസ്എഫ്ഐ വീണ്ടും പ്രതിഷേധിക്കും. സിണ്ടിക്കേറ്റ് വിളിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെതിരെ ഇടത് സിണ്ടിക്കേറ്റ് അംഗങ്ങൾ നിയമനടപടിക്ക് ഒരുങ്ങുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദൃശ്യ കൊലക്കേസ്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
ഹാപ്പി ന്യൂഇയര്‍! 2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം; ഫോര്‍ട്ട് കൊച്ചിയിലും കോവളത്തുമടക്കം പാപ്പാഞ്ഞിയെ കത്തിച്ച് ആഘോഷം