
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പുറത്തേക്ക്. ഏറെക്കാലമായി കോളേജിൽ എത്തുന്നില്ലെന്നും കൃത്യമായ കാരണം അറിയിച്ചില്ലെങ്കിൽ പുറത്താക്കുമെന്നുമാണ് വീട്ടുകാരെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. എന്നാൽ എക്സിറ്റ് ഓപ്ഷൻ എടുത്ത് പഠനം അവസാനിപ്പിക്കുകയണെന്ന് ആർഷോ മഹാരാജാസ് കോളേജിനെ അറിയിച്ചു. ആദ്യ ആറു സെമസ്റ്റർ പരീക്ഷകൾ പൂർണമായി ജയിക്കാത്തതിനാൽ എക്സിറ്റ് ഓപ്ഷൻ നൽകുന്നതിൽ കോളേജ് അധികൃതർ സർവകലാശാലയോട് അഭിപ്രായം തേടി.
മഹാരാജാസ് കോളേജിലെ ആർജിക്കിയോളജി പിജി ഇൻറഗ്രേറ്റഡ് കോഴ്സിലെ ഏഴാം സെമസ്റ്റർ വിദ്യാർഥിയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ പിഎം ആർഷോ. ഇക്കഴിഞ്ഞ18ന് കോളേജ് പ്രിൻസിപ്പൽ ഷജീലാ ബീവിയാണ് പിഎം ആർഷോയുടെ പിതാവ് പാലക്കാട് തച്ചാമ്പാറ മുതുകുറുശി പഴുക്കത്തറ വീട്ടിൽ പിസി മണിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ആർഷോയുടെ രക്ഷകർത്താവെന്ന നിലയിൽ മണിയെ കോളജ് രേഖാമൂലം അറിയിച്ചിരിക്കുന്ന കാര്യങ്ങൾ ഇതാണ്. മതിയായ കാരണം ബോധിപ്പിക്കാതെ ആർഷോ ദീർഘനാളായി ക്ലാസിൽ ഹാജരാകുന്നില്ല. ആർക്കിയോളജി വകുപ്പ് മേഥാവി തന്നെ ഇക്കാര്യം കോളേജിനെ അറിയിച്ചിട്ടുണ്ട്. കോളേജിൽ എത്താത്തിൻറെ കാരണം ഒരാഴ്ചക്കുളളിൽ അറിയിച്ചില്ലെങ്കിൽ ഈ വിദ്യാർഥിയെ നോമിനൽ റോളിൽ നിന്ന് നീക്കം ചെയ്യും എന്നാണ് നോട്ടീസിൽ ഉളളത്. എന്നാൽ തൊട്ടുപിന്നാലെയാണ് ആറുസെമസ്റ്ററുകൾ പൂർത്തിയാക്കിയതിനാൽ എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്നറിയിച്ചുളള ആർഷോയുടെ ഈ മെയിൽ കോളേജിന് കിട്ടിയിത്.
സാധാരണ ഗതിയിൽ ഇൻറഗ്രേറ്റഡ് പിജി കോഴ്സുകളിൽ ആറു സെമെസ്റ്ററുകളും പൂർണമായി ജയിച്ചെങ്കിൽ മാത്രമേ എക്സിറ്റ് ഓപ്ഷൻ അനുവദിക്കൂ. ആർഷോയാകട്ടെ എല്ലാ പരീക്ഷയും ജയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എക്സിറ്റ് ഓപ്ഷൻ അനുവദിക്കാനാകില്ലെന്നാണ് വകുപ്പ് മേധാവിയടക്കം എത്തിച്ചേർന്ന നിലപാട്. ഇക്കാര്യത്തിൽ വ്യക്തത തേടിയാണ് കോളേജ് അധികൃതർ സർവകലാശാലയോട് അഭിപ്രായം തേടിയിരിക്കുന്നത്. എന്നാൽ തൻറെ വീട്ടുകാർക്ക് കോളേജിൽ നിന്ന് നോട്ടീസ് ഒന്നും ലഭിച്ചില്ലെന്നാണ് ആർഷോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
കൊച്ചി ചിറ്റൂരിൽ കെഎസ്ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു; ബസിൽ 20 യാത്രക്കാർ, തീയണച്ച് ഫയര്‍ഫോഴ്സ്
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam