SFI Worker Killed : ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ സംഘർഷം; എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു

Published : Jan 10, 2022, 02:07 PM ISTUpdated : Jan 10, 2022, 03:05 PM IST
SFI Worker Killed : ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ സംഘർഷം; എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു

Synopsis

കണ്ണൂർ സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജാണ് മരിച്ചത്. കുത്തിയവർ ഓടിരക്ഷപ്പെട്ടു.

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയും എസ്എഫ്ഐ (SFI) പ്രവർത്തകനുമായ ധീരജാണ് മരിച്ചത്. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാള്‍ക്കും കുത്തേറ്റിരുന്നു. പിന്നില്‍ കെഎസ്‍യു-യൂത്ത് കോൺഗ്രസ്‌ (KSU-Youth Congress) പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്ഐ-കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇതിനിടെ പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരാണ് വിദ്യാര്‍ത്ഥികളെ കുത്തിയത് എന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് കുത്തേറ്റത്. ധീരജ് സംഭവ സ്ഥാനത്ത് വെച്ചു തന്നെ മരിച്ചു. കുത്തേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന്‍ അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു എന്നാണ് വിവരം.

കോളേജ് ഗേറ്റിന് പുറത്ത് വച്ചാണ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജലജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  നെഞ്ചിനാണ് നീജിന് കുത്തേറ്റതെന്നും ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നുവെന്നും ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിനെ എതിർത്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം, പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ, പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ': പിണറായി
കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു