
കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ മാതൃസഹോദരൻ അറസ്റ്റിൽ. ആത്മഹത്യ ചെയ്ത ഷബ്നയുടെ ഭർത്താവിന്റെ മാതൃസഹോദരൻ ഹനീഫയാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്നലെ രാത്രിയാണ് എടച്ചേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹനീഫ ഷബ്നയെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മർദ്ദനത്തിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ശബ്ന ആത്മഹത്യ ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റം, മർദനം എന്നീ വകുപ്പുകൽ ചുമത്തിയാണ് ഹനീഫയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
'സ്ത്രീധനമെന്ന മാരണമാണ് ആ കുടുംബത്തില്‍ വലിയ ആഘാതം വിതച്ചത്'; ഷഹനയുടെ വീട് സന്ദര്‍ശിച്ച് കെകെ ശൈലജ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam