മുഖ്യമന്ത്രി ജനങ്ങൾക്ക് ബാധ്യത, ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യമെന്നും ഷാഫി പറമ്പിൽ

Published : Feb 14, 2023, 02:34 PM IST
മുഖ്യമന്ത്രി ജനങ്ങൾക്ക് ബാധ്യത, ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യമെന്നും ഷാഫി പറമ്പിൽ

Synopsis

യൂത്ത് കോൺഗ്രസ് പ്രവർത്തക മിവ ജോളിയുടെ പരാതിയിൽ കേസെടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിക്കുകയായിരുന്നു യൂത്ത് കോൺഗ്രസ്. 

കൊച്ചി : കേരളത്തിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി ബാധ്യതയെന്ന് ഷാഫി പറമ്പിൽ എംഎൽഎ. ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യമെന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ഷാഫി പറമ്പിൽ പറഞ്ഞു. നികുതി, പൊലീസ് രാജ് തുടങ്ങിയവയാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്. നടപടി തിരുത്തിയില്ലെങ്കിൽ സമരത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. കെ എസ് യു പ്രവർത്തക മിവ ജോളിയുടെ പരാതിയിൽ കേസെടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിക്കുകയായിരുന്നു യൂത്ത് കോൺഗ്രസ്. 

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കുന്നതിനിടെ കെ എസ് യു പ്രവർത്തകയായ മിവ ജോളിയെ പുരുഷ പൊലീസ് കോളറിൽ കുത്തിപ്പിടിച്ചതും പോടീ എന്ന് വിളിച്ചതും വിവാദമായിരുന്നു. സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന് മിവ ജോളി പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. എന്നാൽ മിവ ജോളിയ്ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 

ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ എറണാകുളം കുറുപ്പുംപടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പ്രവർത്തകർ  ആലുവ - മൂന്നാർ റോഡിൽ കുറുപ്പംപടി ജങ്ഷൻ ഉപരോധിച്ചു. 

പൊലീസ് നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസും വ്യക്തമാക്കി. മിവ ജോളിയുടെ പരാതിയിൽ കേസെടുക്കാത്തത് അംഗീകരിക്കാനാവില്ല. പൊലീസ് കംപ്ലയിൻ്റ് അതോറിറ്റിക്കും പരാതി നൽകും. ഫേസ് ബുക്ക് പോസ്റ്റിൻ്റെ പേരിൽ തനിക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ല വകുപ്പുകളാണ്. ഇതിനെ രാഷട്രീയമായും നിയമപരമായും നേരിടുമെന്നും ഷിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Read More : കെഎസ്‍യു പ്രവര്‍ത്തകയോട് പൊലീസിന്‍റെ അതിക്രമം; ഫേസ്ബുക്ക് പോസ്റ്റില്‍ എറണാകുളം ഡിസിസി പ്രസിഡന്‍റിനെതിരെ കേസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇന്നലെയും ഇന്നും നാളെയും അതൊന്നും പാർട്ടി നിലപാടല്ല', സജി ചെറിയാന്‍റെ ഖേദ പ്രകടനം പാർട്ടി നിർദ്ദേശപ്രകാരമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സെക്രട്ടറി
പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാ​ഗതം ചെയ്ത് കേന്ദ്രമന്ത്രി; അത്താവാലെയ്ക്ക് മറുപടിയുമായി എം വി ​ഗോവിന്ദൻ; 'കേരളം എന്താണെന്ന് അത്താവലെയ്ക്ക് അറിയില്ല'