
കൊച്ചി: സ്പേസ് പാർക്കിന് പിന്നാലെ ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൽട്ടൻറ് സ്ഥാനത്തുനിന്നും പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കിയത് പ്രതിപക്ഷ ആരോപണങ്ങൾ ശരിയാണെന്നതിന്‍റെ ഉത്തമ ഉദാഹരണം ആണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സ്വർണകടത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ പങ്ക് ഓരോ ദിവസവും വ്യക്തമായി പുറത്ത് വരുന്നുണ്ട്. നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെച്ച് ഒഴിയണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
മകളുടെ കമ്പനിക്ക് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സുമായുള്ള ബന്ധം പുറത്ത് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. അതുകൊണ്ടാണ് ശിവശങ്കരനെയടക്കം സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചതെന്ന് ഷാഫി ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് കമ്പനിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസും രംഗത്ത് വന്നിരുന്നു.
മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കരന്റെ വഴിവിട്ടതും ചട്ടവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നത് അമിതമായ പുത്രീ വാത്സല്യം കൊണ്ടാണെന്നും പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിക്ക് സർക്കാർ കരാറുകൾ നൽകിയത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് കമ്പനിയും തമ്മിലുള്ളബന്ധത്തിന്‍റെ പേരിലാണെന്നും പിടി തോമസ് ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam