
പാലക്കാട്: ഡിവൈഎഫ്ഐയിൽ നിന്ന് യൂത്ത് കോൺഗ്രസിന് ഒന്നും പഠിക്കാനില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. യൂത്ത് കെയർ പ്രവർത്തനം അഭിമാനകരമാണ്. നേതാക്കൾക്ക് ഞങ്ങൾ കൂടുതൽ മെച്ചപ്പെടണമെന്ന് പറയാൻ അവകാശം ഉണ്ടെന്നും ചെന്നിത്തലയുടെ പരാമര്‍ശത്തോട് ഷാഫി പറമ്പിൽ പ്രതികരിച്ചു. പാർട്ടിക്ക് ദോഷം ഉണ്ടാക്കുന്ന ഒന്നും ഈ വിഷയത്തിൽ പറയാൻ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐ ക്യാമറ വിവാദത്തില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപക സമരം നടത്തുമെന്നും ഷാഫി പറഞ്ഞു. എഐ ക്യാമറകൾക്ക് മുന്നിൽ കാരണഭൂതൻ പട്ടം ചാർത്തും. മുഖ്യമന്ത്രിയാണ് അഴിമതിയുടെ കപ്പിത്താനെന്ന് ഷാഫി ആരോപിച്ചു. എല്ലാ അഴിമതികളുടെയും കാരണഭൂതൻ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ആണ് എല്ലാത്തിനും പിന്നിൽ. മുഖ്യമന്ത്രി അദ്ദേഹത്തിന് ആവശ്യം ഉള്ളപ്പോൾ മാത്രം മാധ്യമങ്ങളെ കണ്ട് മണിക്കൂറുകൾ സംസാരിച്ചിട്ട് കാര്യമില്ല. അഴിമതിയെ കുടുംബവൽക്കരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. കമ്മീഷൻ കപ്പിത്താൻ എന്ന് മുഖ്യമന്ത്രിയെ വിളിക്കേണ്ട സാഹചര്യമാണ് എന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam