ഷംസു പുന്നയ്‌ക്കൽ വധശ്രമക്കേസ്; 24 വർഷങ്ങൾക്ക്‌ ശേഷം പ്രതികളുടെ ശിക്ഷ പുനസ്ഥാപിച്ച് സുപ്രീംകോടതി

Published : Apr 16, 2025, 10:21 PM ISTUpdated : Apr 16, 2025, 10:44 PM IST
ഷംസു പുന്നയ്‌ക്കൽ വധശ്രമക്കേസ്; 24 വർഷങ്ങൾക്ക്‌ ശേഷം പ്രതികളുടെ ശിക്ഷ പുനസ്ഥാപിച്ച് സുപ്രീംകോടതി

Synopsis

സംഭവം നടന്ന്‌ 24 വർഷങ്ങൾക്ക്‌ ശേഷമാണ്‌ പ്രതികളുടെ ശിക്ഷ പുനഃസ്ഥാപിച്ചത്‌. പ്രതികൾക്ക് നൽകിയ ആറ് വർഷം തടവ് പുനഃസ്ഥാപിച്ച് ഹൈക്കോടതി ഒരു മാസം തടവാക്കിയ ശിക്ഷ കുറച്ചിരുന്നു.  

ദില്ലി: മലപ്പുറത്തെ സിഐടിയു നേതാവായിരുന്ന ഷംസു പുന്നയ്‌ക്കലിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച എൻഡിഎഫുകാർക്ക്‌ വിചാരണക്കോടതി വിധിച്ച ശിക്ഷ പുനഃസ്ഥാപിച്ച്‌ സുപ്രീംകോടതി. സംഭവം നടന്ന്‌ 24 വർഷങ്ങൾക്ക്‌ ശേഷമാണ്‌ പ്രതികളുടെ ശിക്ഷ പുനഃസ്ഥാപിച്ചത്‌. പ്രതികൾക്ക് നൽകിയ ആറ് വർഷം തടവ് പുനഃസ്ഥാപിച്ച് ഹൈക്കോടതി ഒരു മാസം തടവാക്കിയ ശിക്ഷ കുറച്ചിരുന്നു.  

പ്രതികളായ അബ്ദുൽ സലീം,അബ്ദുൽ മുനീർ,  ജാഫർ എന്നിവർക്ക്‌ നൽകിയ ആറ് വഷം തടവും മറ്റൊരു പ്രതി കല്ലൻ ജുബൈറിന്‌ വിധിച്ച അഞ്ച് വർഷം തടവുമാണ്‌ ജസ്റ്റിസ്‌ ജെ കെ മഹേശ്വരിയുടെ ബെഞ്ച്‌ പുനഃസ്ഥാപിച്ചത്‌. സംഭവം നടന്ന്‌ 24 വർഷങ്ങൾക്ക്‌ ശേഷമാണ്‌ പ്രതികളുടെ ശിക്ഷ പുനഃസ്ഥാപിച്ചത്‌. പ്രതികൾക്ക്‌ ജീവപര്യന്തമായിരുന്നു ശിക്ഷ വിധിക്കേണ്ടിയിരുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഗുരുതരമായ കുറ്റകൃത്യമാണ്‌ നടന്നതെന്നും കോടതി നീരീക്ഷിച്ചു. പ്രതികളുടെ ശിക്ഷ ഒരുമാസമാക്കി കുറച്ചുനൽകിയ ഹൈക്കോടതി ഉത്തരവ് എല്ലാ വശങ്ങളും പരിശോധിക്കാതെയാണെന്നും കോടതി പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരാണ്‌ അപ്പീൽ നൽകിയത്‌.

Also Read: ദിവാകരൻ കൊലക്കേസ്; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആർ ബൈജുവിന്റെ ശിക്ഷകുറയ്ക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ആർ ബസന്തും സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ഷൊങ്കർ, അഭിഭാഷകൻ ആലിം അൻവർ എന്നിവർ ഹാജരായി. ഷംസുവിന്റെ ഭാര്യ മീരയ്‌ക്കായി മുതിർന്ന അഭിഭാഷകൻ പി വി ദിനേശ്‌ ഹാജരായി. 2001 ജനുവരി 16നാണ്  ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘം ഷംസുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. 2020 നവംബറിൽ ഹൃദയാഘാതത്തെ തുടർന്ന്‌ ഷംസു പുന്നയ്‌ക്കൽ മരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്