അജ്‍മീറില്‍ നിന്നും ഷെയ്ന്‍ തിരിച്ചെത്തി: അമ്മ ഭാരവാഹികളുമായി ചര്‍ച്ചയ്ക്ക് സമയം തേടി

By Web TeamFirst Published Dec 6, 2019, 4:19 PM IST
Highlights

ഒരാഴ്ചയായി രാജസ്ഥാനിലെ അജ്മീറിലായിരുന്ന നടൻ ഷെയ്ൻ നിഗം കൊച്ചിയില്‍ തിരിച്ചെത്തി

കൊച്ചി: ഒരാഴ്ചയായി രാജസ്ഥാനിലെ അജ്മീറിലായിരുന്ന നടൻ ഷെയ്ൻ നിഗം കൊച്ചിയില്‍ തിരിച്ചെത്തി. താരസംഘടന അമ്മയുടെ ഭാരവാഹികളുമായി ഫോണില്‍ സംസാരിച്ചു. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്കായി ഷെയ്ന്‍ അമ്മ ഭാരവാഹികളോട് സമയം ചോദിച്ചിട്ടുണ്ട്. 3 ദിവസത്തിനകം കൂടിക്കാഴ്ച ഉണ്ടാകുമെന്ന സൂചനയാണ് അമ്മ ഭാരവാഹികള്‍ നല്‍കുന്നത്. വെയില്‍, ഖുര്‍ബാനി, ഉല്ലാസം എമ്മീ സിനിമകള്‍ മുടങ്ങിയതോടെയാണ് നിര്‍മ്മാതാക്കളുടെ സംഘടന, ഷെയ്ൻ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ മൂന്ന് സിനിമകളും പൂര്‍ത്തിയാക്കും എന്ന ഉറപ്പ് ഷെയ്നില്‍ നിന്നും വാങ്ങിയെടുത്ത ശേഷമായിരിക്കും അമ്മ ഭാരവാഹികള്‍ നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ചയിലേക്ക് കടക്കുക. 

click me!