​'അവന് അത്രയ്ക്ക് വിശ്വാസമായിരുന്നു അവളെ, അവസാനം വരെ'; വിധിയിൽ സന്തോഷമെന്ന് ഷാരോണിന്റെ സുഹൃത്ത് റിജിൻ

Published : Jan 20, 2025, 02:33 PM ISTUpdated : Jan 20, 2025, 03:28 PM IST
​'അവന് അത്രയ്ക്ക് വിശ്വാസമായിരുന്നു അവളെ, അവസാനം വരെ'; വിധിയിൽ സന്തോഷമെന്ന് ഷാരോണിന്റെ സുഹൃത്ത് റിജിൻ

Synopsis

സാക്ഷിമൊഴി നൽകിയപ്പോഴെല്ലാം ​ഗ്രീഷ്മക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു എന്നും റിജിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

തിരുവനന്തപുരം: വിധിയിൽ സന്തോഷമെന്ന് ഷാരോണിന്റെ സുഹൃത്ത് റിജിൻ. റിജിന്റെ സാക്ഷിമൊഴിയാണ് ഈ കേസിൽ നിർണായകമായത്. ബഹുമാനപ്പെട്ട കോടതിക്ക് ആദ്യം നന്ദി പറയുന്നു. ഇത്രയും ദ്രോഹിച്ച് കൊന്ന അവൾക്ക് തൂക്കുകയർ ലഭിച്ചതിൽ സന്തോഷമുണ്ട്. റിജിൻ പറഞ്ഞു. സാക്ഷിമൊഴി നൽകിയപ്പോഴെല്ലാം ​ഗ്രീഷ്മക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു എന്നും റിജിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അന്നത്തെ ദിവസം വീണ്ടും ഓർത്തെടുക്കുകയാണ് റിജിൻ.

അന്ന് അവളുടെ വീട്ടിൽ നിന്ന് തിരിച്ചിറങ്ങിയപ്പോൾ ഛർദ്ദിച്ചു കൊണ്ടാണ് അവൻ തിരിച്ചുവന്നത്. രണ്ട് മൂന്ന് വട്ടം ഛർദിച്ചു. അപ്പോൾ ഞാൻ ചോദിച്ചത്. കഷായോം ഫ്രൂട്ടിയും തന്നു, അവള് ചതിച്ചു എന്നും പറഞ്ഞു. അവനത്രയ്ക്ക് വിശ്വാസമായിരുന്നു അവളെ അവന്.  മരിക്കുമെന്ന് അവനും വിചാരിച്ചില്ല. അവസാനം വരെ അവളെ വിശ്വാസമുണ്ടായിരുന്നു. ഈ  ​ഗതി വേറെ ഒരാൾക്കും വരാതിരിക്കട്ടെ. റിജിൻ പറഞ്ഞു. 

അപൂർവ്വങ്ങളിൽ അപൂർവമെന്നാണ് ഷാരോൺ വധക്കേസിനെ കോടതി നിരീക്ഷിച്ചത്. കഷായത്തിൽ വിഷം കലർത്തി കാമുകനായ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ഒന്നാം പ്രതി ​ഗ്രീഷ്മക്ക് തൂക്കുകയർ വിധിച്ചത്. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടിരുന്നു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറിന് മൂന്ന് വർഷം തടവാണ് കോടതി വിധിച്ചിട്ടുള്ളത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി
പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'