
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സൈഫിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇയാൾക്ക് കേരളത്തിൽ നിന്ന് കിട്ടിയ സഹായത്തെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിൽ പ്രതി കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. താൻ ഒറ്റക്കാണ് കുറ്റകൃത്യം ചെയ്തത് എന്ന മൊഴി ആവർത്തിക്കുക മാത്രമാണ് ഷാറൂഖ് ചെയ്തത്. കണ്ടെത്തിയ തെളിവുകളുടെ ശാസ്ത്രീയ വിശകലനത്തോടെയാണ് ചോദ്യം ചെയ്യുന്നത്.
ആലപ്പുഴ - കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ ഡി1 കോച്ചിൽ തീയിട്ട ശേഷം ഡി2 കോച്ച് കൂടി കത്തിക്കാൻ ആയിരുന്നു ഇയാളുടെ നീക്കം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ യാത്രക്കാർ പരിഭ്രാന്തരായ ഓടുന്നതിനിടെ ബാഗ് പുറത്തേക്ക് വീണത് തിരിച്ചടിയായി. ഷാറൂഖിനെ ഇന്ന് രാവിലെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ എൻഡോളജി, സർജറി വിഭാഗങ്ങളാണ് ഇന്ന് പ്രതിയെ പരിശോധിക്കുക. തുടർന്നാവും തെളിവെടുപ്പിലേക്ക് നീങ്ങുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam