
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലടയടിക്കുകയാണെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. കഴിഞ്ഞ നാല് വർഷത്തെ ഭരണ വീഴ്ചകൾക്കെതിരെയായിരിക്കും ജനം വോട്ട് ചെയ്യുകയെന്ന് കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു. ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനിലും യുഡിഎഫ് അനുകൂല ഘടകങ്ങൾ ഉണ്ടെന്നാണ് ശശി തരൂർ വിശ്വസിക്കുന്നത്. കഴിവുള്ള നേതാക്കളുള്ളത് കൊണ്ട് തൻ്റെ സാന്നിധ്യം പ്രചരണത്തിന് ആവശ്യമായിരുന്നില്ലെന്നും ഓൺലൈനായി പ്രചരണ പരിപാടികൾ നടത്തിയിരുന്നുവെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടൺഹിൽ സ്കൂളിൽ വച്ച് വോട്ട് രേഖപ്പെടുത്തിയത് ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam