K Rail : വന്ദേ ഭാരത് എക്സ്പ്രസ്, സിൽവർലൈന് ബദലാകുമോയെന്ന് പരിശോധിക്കണം; നിലപാട് മയപ്പെടുത്തി തരൂർ

Published : Feb 02, 2022, 12:38 PM ISTUpdated : Feb 02, 2022, 01:03 PM IST
K Rail : വന്ദേ ഭാരത് എക്സ്പ്രസ്, സിൽവർലൈന് ബദലാകുമോയെന്ന് പരിശോധിക്കണം; നിലപാട് മയപ്പെടുത്തി തരൂർ

Synopsis

സില്‍വര്‍ ലൈന്‍ പദ്ധതി ജനദ്രോഹമാകുമെന്ന പ്രതിപക്ഷത്തിന്‍റെ വാദവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും ശശി തരൂര്‍ പറഞ്ഞു. തരൂരിന്റെ നിലപാട് മാറ്റം കോൺഗ്രസിന് ആശ്വാസമാവുകയാണ്.

ദില്ലി: സിൽവർ ലൈന്‍ പദ്ധതിയിൽ (Silver Line project) നിലപാട് മയപ്പെടുത്തി ശശി തരൂർ എംപി (Shashi Tharoor MP). കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വന്ദേ ഭാരത് എക്സ്പ്രസ്, സിൽവർ ലൈന് ബദലാകുമോയെന്ന് പരിശോധിക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തി ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ശശി തരൂർ പറഞ്ഞു.

പ്രതിപക്ഷം സമരവുമായി മുന്നോട്ട് പോകുമ്പോഴും സില്‍വര്‍ ലൈന്‍ പദ്ധതിയെ തള്ളാതെ, പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്നായിരുന്നു  തരൂരിൻ്റെ നിലപാട്. സര്‍ക്കാരിന് അനുകൂലമായ നിലപാടില്‍ തരൂരിനോട് കെപിസിസി വിശദീകരണം തേടുകയും ചെയ്തിരുന്നു. യുഡിഎഫ് സമരവുമായി മുന്നോട്ട് പോകുമ്പോഴും തരൂരിന്റെ നിലപാട് ഉയർത്തിയാണ് കോൺഗ്രസിനെ സി പി എം പ്രതിരോധിച്ചിരുന്നത്. ബജറ്റില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സിൽവർ ലൈന് ബദലാകുമെങ്കില്‍ അക്കാര്യം പരിശോധിക്കണമെന്ന്  തരൂര്‍ വ്യക്തമാക്കി.

സില്‍വര്‍ ലൈന്‍ പദ്ധതി ജനദ്രോഹമാകുമെന്ന പ്രതിപക്ഷത്തിന്‍റെ വാദവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും ശശി തരൂര്‍ ദില്ലിയില്‍ പറഞ്ഞു. എന്തായാലും തരൂരിന്റെ നിലപാട് മാറ്റം കോൺഗ്രസിന് ആശ്വാസമാവുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News live: ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം: സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം: സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും