സ്വപ്ന സുരേഷിന് ജോലി ശുപാർശ നൽകിയിട്ടില്ല; അറിയുകയുമില്ലെന്ന് ശശി തരൂർ

Published : Jul 07, 2020, 09:53 PM ISTUpdated : Jul 07, 2020, 10:50 PM IST
സ്വപ്ന സുരേഷിന് ജോലി ശുപാർശ നൽകിയിട്ടില്ല; അറിയുകയുമില്ലെന്ന് ശശി തരൂർ

Synopsis

അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം. ആക്ഷേപങ്ങൾ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്നും ശശി തരുര്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിൽ ആരോപണ വിധേയരായ ആരുമായും ബന്ധമില്ലെന്ന് ശശി തരൂര്‍. സ്വപ്ന സുരേഷുമായി ഒരു ബന്ധവും ഇല്ല. അറിയുകയുമില്ല. ജോലി ശുപാര്‍ശയും നൽകിയിട്ടില്ല. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം. ആക്ഷേപങ്ങൾ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്നും ശശി തരൂർ സമൂഹ മാധ്യമത്തിൽ കുറിച്ചു. 

സ്വർണക്കടത്ത് കേസിൽ കൃത്യമായ അന്വേഷണം നടത്തണം എന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.  ശുപാർശയിൽ ആരും കോൺസുലേറ്റിൽ ജോലിക്ക് കയറിയിട്ടില്ല. അനാവശ്യമായി പേര് വലിച്ചിഴക്കുന്നവർക്കെതിരെ നിയമ നടപടി തീരുമാനിക്കുമെന്നും ശശി തരൂർ മുന്നറിയിപ്പ് നൽകി. 

വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴാണ് വഴിവിട്ട നിയമനങ്ങൾ നടത്തിയതെന്നാണ് രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്നത്.  2016 ഒക്ടോബറിലാണ് തിരുവനന്തപുരത്ത് യുഎഇ കോൺസ്യുലേറ്റ് ഉദ്ഘാടനം ചെയ്തത്. അന്ന് കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷ എംപിയായിരുന്നു താൻ എന്നും ശശി തരൂര്‍ ഫേസ് ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും
ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്