'കേരളം നല്ലത്, പക്ഷെ ഇനി കേരളമിൽ നിന്നുള്ളവരെ എന്ന് പറയണോ, കേരളമീയരെ ഇംഗ്ലീഷിൽ എന്ത് വിളിക്കും', കുറിപ്പുമായി ശശി തരൂർ

Published : Feb 24, 2026, 08:18 PM IST
Shashi Tharoor

Synopsis

ഇംഗ്ലീഷ് ഭാഷയിൽ  പദങ്ങളിൽ എന്ത് മാറ്റം വരുമെന്നാണ് തരൂർ ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന് പരിഹസിച്ച തരൂർ, പുതിയ പേരിനായി മുഖ്യമന്ത്രിക്ക് വേണമെങ്കിൽ ഒരു മത്സരം നടത്താമെന്നും എക്സിൽ കുറിച്ചു.

ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ രസകരമായ പ്രതികരണവുമായി ശശി തരൂർ എംപി. പേര് മാറുമ്പോൾ ഇംഗ്ലീഷ് ഭാഷയിൽ മലയാളികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദങ്ങളിൽ എന്ത് മാറ്റം വരുമെന്നാണ് തരൂർ ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന് പരിഹസിച്ച തരൂർ, പുതിയ പേരിനായി മുഖ്യമന്ത്രിക്ക് വേണമെങ്കിൽ ഒരു മത്സരം നടത്താമെന്നും എക്സിൽ കുറിച്ചു.

കേരളം എന്നാകുമ്പോൾ നിവാസികളെ കേരളമൈറ്റ് എന്നാണോ വിളിക്കേണ്ടത്? കേൾക്കുമ്പോൾ അതൊരു അണുജീവിയെപ്പോലുണ്ട് കേരളമീയൻ എന്ന് വിളിച്ചാൽ അതൊരു അപൂർവ്വ ധാതുവിനെപ്പോലെയും തോന്നും. പലരും കേരളത്തിന്റെ പേര് തെറ്റായി 'Karela' എന്ന് ഉച്ചരിക്കാറുണ്ടെന്ന് ഒരു കമന്റിന് മറുപടിയായി തരൂർ പറഞ്ഞു. അത് കയ്പ്പേറിയ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം സ്പെല്ലിംഗ് ശരിയാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവാ തീർത്ഥിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേരളത്തിന്റെ പേര് മാറ്റാനുള്ള ശുപാർശയ്ക്ക് അംഗീകാരം ലഭിച്ചത്  ബില്ല് ആദ്യം കേരള നിയമസഭയുടെ അംഗീകാരത്തിനായി അയക്കും. അതിനുശേഷം പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂരയ്ക്കുള്ളിൽ പുഴുക്കൾ, മീനിലുള്ള വിരയെന്ന് മീൻ കച്ചവടക്കാർ; പരാതി നൽകി യുവതി
ഡാറ്റാ ചോർച്ചയിൽ മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും പങ്കുണ്ട്, കേസെടുത്ത് അന്വേഷിക്കണം; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വിഡി സതീശൻ