രണ്ട് മത്സ്യബന്ധനബോട്ടുകള്‍ കാണാതായി; സഹായം തേടി ശശി തരൂര്‍ എംപി

Published : Oct 25, 2019, 05:53 PM IST
രണ്ട് മത്സ്യബന്ധനബോട്ടുകള്‍ കാണാതായി; സഹായം തേടി ശശി തരൂര്‍ എംപി

Synopsis

'എല്‍സദാ', 'സ്റ്റാര്‍ ഓഫ് ദി സീ 2' എന്നീ ബോട്ടുകളാണ് കാണാതായത്. മുംബൈ തീരത്തിന് സമീപം വച്ചാണ് ബോട്ടുകള്‍ കാണാതായതെന്നും 16 മത്സ്യത്തൊഴിലാളികള്‍ ഇരുബോട്ടുകളിലുമായി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ശശി തരൂര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ കാണാതായതായി എംപി ശശി തരൂര്‍. അതിവേഗം കോസ്റ്റ് ഗാര്‍ഡ് ബോട്ടുകള്‍ കണ്ടെത്താനായി സഹായിക്കണമെന്നും ട്വിറ്ററിലൂടെ ശശി തരൂര്‍ അഭ്യര്‍ത്ഥിച്ചു.

'എല്‍സദാ', 'സ്റ്റാര്‍ ഓഫ് ദി സീ 2' എന്നീ ബോട്ടുകളാണ് കാണാതായത്. മുംബൈ തീരത്തിന് സമീപം വച്ചാണ് ബോട്ടുകള്‍ കാണാതായതെന്നും 16 മത്സ്യത്തൊഴിലാളികള്‍ ഇരുബോട്ടുകളിലുമായി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ശശി തരൂര്‍ അറിയിച്ചു. 

PREV
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി