ഗാന്ധി മരിച്ചിട്ടും ആക്ഷേപം തുടര്‍ന്ന ആര്‍എസ്എസ് ഇപ്പോള്‍ ഗാന്ധി ഭക്തരായതെങ്ങനെ? ശശി തരൂര്‍ പറയുന്നു

By Web TeamFirst Published Oct 2, 2019, 1:05 PM IST
Highlights

നരേന്ദ്ര മോദി ഗാന്ധി ഭക്തനായി സംസാരിക്കാന്‍ തുടങ്ങിയതില്‍ എത്രമാത്രം ആത്മാര്‍ത്ഥയുണ്ടെന്ന് അറിയില്ല. ഗാന്ധിയെ ആക്ഷേപിച്ചിട്ട് ഗുണംകിട്ടാന്‍ പോകുന്നില്ലെന്ന് മോദിക്ക് മനസിലായി. അതുകൊണ്ടാണ് ഗാന്ധിയുടെ കണ്ണട പോലം സ്വച്ഛ് ഭാരതിന്‍റെ അടയാളമാക്കി വച്ചത്. 
 

തിരുവനന്തപുരം:  മഹാത്മാഗാന്ധിയുടെ ജീവിതകാലത്തും  മരണശേഷവും അദ്ദേഹത്തെ ആക്ഷേപിച്ച് നടന്ന ആര്‍എസ്എസ് ബിജെപിയില്‍ ഇപ്പോള്‍ വന്ന മാറ്റം കൗതുകകരമെന്ന് ശശി തരൂര്‍. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച  പ്രത്യേക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശശി തരൂര്‍. ഗാന്ധിജിയുടെ മൂല്യങ്ങളും വിശ്വാസങ്ങളും കോണ്‍ഗ്രസ് ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്.  നരേന്ദ്ര മോദി ഗാന്ധി ഭക്തനായി സംസാരിക്കാന്‍ തുടങ്ങിയതില്‍ എത്രമാത്രം ആത്മാര്‍ത്ഥയുണ്ടെന്ന് അറിയില്ല. ഗാന്ധിയെ ആക്ഷേപിച്ചിട്ട് ഗുണംകിട്ടാന്‍ പോകുന്നില്ലെന്ന് മോദിക്ക് മനസിലായി. അതുകൊണ്ടാണ് ഗാന്ധിയുടെ കണ്ണട പോലം സ്വച്ഛ് ഭാരതിന്‍റെ അടയാളമാക്കി വച്ചത്. 

ഗാന്ധിജിയുടെ മൂല്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആവശ്യം. കോണ്‍ഗ്രസിന് ക്ഷീണമുണ്ടായെന്ന് പറയുന്നതില്‍ വലിയ തെറ്റുകാണുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷയായി മാറിയ സോണിയ ഗാന്ധി നല്ല നേതൃത്വതം കൊടുക്കുന്നുണ്ട്. ബിജെപിയുടെ സത്യസന്ധതയില്ലായ്മ ഞങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ പറ്റും.  ബിജെപിയുടെ സോഷ്യല്‍ മീഡിയ സെല്ലിന്‍റെ നേതാവ് ഒരുവര്‍ഷം മുമ്പ് 'വൈ ഐ കില്ല്ഡ് ഗാന്ധി'  എന്ന ഒരു ആര്‍ട്ടിക്കള്‍ ഗോഡ്സേയെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഗാന്ധിജിയുടെ പേരില്‍ ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉള്ളു. 
 

click me!