തിരുവനന്തപുരം: ശശി തരൂർ എംപി ലിഫ്റ്റിൽ കുടുങ്ങി. തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടൽ ലിഫ്റ്റിൽ. തിരുവനന്തപുരത്ത് പിഎംജി റോഡിലെ പ്രശാന്ത് ഹോട്ടലിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. കുറച്ച് നേരത്തെ അനിശ്ചിതത്വത്തിന് ശേഷം അദ്ദേഹത്തെ പുറത്തെത്തിച്ചു. ഓവർ ലോഡിനെ തുടർന്ന് ആറാം നിലയിലാണ് കുടുങ്ങിയത്. ഫയർഫോഴ്സെത്തിയാണ് പുറത്തെത്തിച്ചത്. ഹോട്ടലിൽ ട്രിവാൻഡ്രം റോട്ടറി ക്ലബ് സംഘടിപ്പിച്ച പരിപാടിക്ക് പങ്കെടുക്കാൻ പോയതായിരുന്നു അദ്ദേഹം. ശശി തരൂർ ഫയർഫോഴ്സിന് നന്ദി അറിയിച്ചു.
ഹൈഡ്രോളിക് യന്ത്രം ഉപയോഗിച്ചായിരുന്നു ഫയർ ഫോഴ്സിന്റെ രക്ഷാപ്രവർത്തനം. വേറെ പ്രശ്നമൊന്നുമില്ലെന്നും പുതിയ അനുഭവമാണെന്നും തരൂർ വ്യക്തമാക്കി. ഇംഗ്ലീഷിൽ സ്റ്റക്ക് എന്ന് പറയും. ക്ലോസ്ട്രോഫോബിയ എന്നും പറയാം. എനിക്ക് ക്ലോസ്ട്രോഫോബിയ വന്നില്ല. ചിലർക്ക് വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam