ശശി തരൂർ സുഹൃത്ത്, കോൺഗ്രസിനുള്ളിൽ ഐക്യം ഉണ്ടാകണമെന്നും ഷിബു ബേബി ജോൺ

Published : Jan 25, 2023, 08:32 PM ISTUpdated : Jan 25, 2023, 08:34 PM IST
ശശി തരൂർ സുഹൃത്ത്, കോൺഗ്രസിനുള്ളിൽ ഐക്യം ഉണ്ടാകണമെന്നും ഷിബു ബേബി ജോൺ

Synopsis

സമീപകാലത്തേക്കാൾ ഐക്യം നിലവിൽ കോൺഗ്രസിനും യുഡിഎഫിനും ഉള്ളിൽ ഉണ്ടെന്ന് ഷിബു ബേബി ജോൺ

കൊല്ലം : ശശി തരൂർ തന്റെ സുഹൃത്തെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 സീറ്റിലും വിജയം ഉണ്ടാകാനാണ് ആർ എസ് പി ആഗ്രഹിക്കുന്നത്. കോൺഗ്രസിനുള്ളിൽ ഐക്യം ഉണ്ടാകണം. യു പി എ ഭരണം ഉണ്ടാകുമ്പോൾ അതിലെ ശക്തനായി ശശി തരൂർ ഉണ്ടാകണമെന്നാണ് ആഗ്രഹം. സമീപകാലത്തേക്കാൾ ഐക്യം നിലവിൽ കോൺഗ്രസിനും യു ഡി എഫിനും ഉള്ളിൽ ഉണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഷിബു ബേബി ജോണിനെ തരൂർ സന്ദർശിച്ചു. ഇരുവരും തമ്മിൽ സംസാരിച്ചതിന് ശേഷമാണ് ഷിബു ബേബി ജോൺ ഇക്കാര്യം വ്യക്തമാക്കിയത്.

PREV
Read more Articles on
click me!

Recommended Stories

ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും
നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്