'മിന്നൽ'പ്രതിയാകുന്നു ,അഴിമതിയുടെ പുകചുരുളുകൾ നിറയുമ്പോൾ ഒറ്റപ്പെട്ട സംഭവങ്ങളുടെ കണക്ക് പുസ്തകം നിറയുകയാണ് '

Published : May 23, 2023, 11:52 AM ISTUpdated : May 23, 2023, 12:25 PM IST
'മിന്നൽ'പ്രതിയാകുന്നു ,അഴിമതിയുടെ പുകചുരുളുകൾ  നിറയുമ്പോൾ ഒറ്റപ്പെട്ട സംഭവങ്ങളുടെ കണക്ക് പുസ്തകം നിറയുകയാണ് '

Synopsis

കോടിക്കണക്കിനു രൂപയുടെ മരുന്നുകൾ കാലാവധി കഴിഞ്ഞ് ഗോഡൗണുകളിൽ കെട്ടി കിടപ്പുണ്ട്. ഇതു ഒന്നാം പിണറായി സർക്കാരിന്‍റെ  കാലത്തു വാങ്ങി കൂട്ടിയതാണ്. ഈ മരുന്നുകൾ മറ്റൊരു അഴിമതിയാണ്. അതുകൊണ്ടു തന്നെ ഒരേ രീതിയിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നതെങ്ങനെയെന്നും ഷിബു ബേബി ജോണ്‍  

തിരുവനന്തപുരത്ത് മരുന്നു സംഭരണ കേന്ദ്രത്തിൽ  മിന്നലടിച്ച് തീപ്പിടുത്തം ഉണ്ടായ ഒറ്റപ്പെട്ട സംഭവമുണ്ടായി. ഇതിനു മുൻപ് കൊല്ലത്തു മരുന്ന് സംഭരണ കേന്ദ്രത്തിലും ഇതുപോലെ  ഒറ്റപ്പെട്ട സംഭവമുണ്ടായി.  കോടിക്കണക്കിനു രൂപയുടെ മരുന്നുകൾ കാലാവധി കഴിഞ്ഞ് ഗോഡൗണുകളിൽ കെട്ടി കിടപ്പുണ്ട്. ഇതു ഒന്നാം പിണറായി സർക്കാരിന്‍റെ  കാലത്തു വാങ്ങി കൂട്ടിയതാണ്. ഓഡിറ്റ് ചെയ്യാതെ കിടക്കുന്ന മരുന്നുകളാണിത്. ഈ മരുന്നുകൾ മറ്റൊരു അഴിമതിയാണ്. അതുകൊണ്ടു തന്നെ ഒരേ രീതിയിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നതെങ്ങനെയെന്ന് ആര്‍എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ചോദിച്ചു

 ഇതിനു മുമ്പ്  സ്വർണ്ണക്കടത്ത് കേസിന്‍റെ  തുടക്ക നാളിൽ മുഖ്യമന്ത്രിയുടെ വസതിയിലെ ക്ലോസ് സർക്യൂട്ട് ടി വി മാത്രം മിന്നലടിച്ച് പോയ ഒറ്റപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്.   അഴിമതിയുടെ പുക ചുരുളുകൾ അന്തരീക്ഷത്തിൽ നിറയുമ്പോൾ ഒറ്റപ്പെട്ട സംഭവങ്ങളുടെ കണക്ക് പുസ്തകം നിറയുകയാണ്.തിരുവനന്തപുരം കെ എം എസ് സി എൽ ഗോഡൗണിലെ തീപ്പിടുത്തത്തിൽ ഒരു ഫയർ ഫോഴ്സ് ജീവനക്കാരനും മരണപ്പെട്ടു. ഇന്നത്തെ സാഹചര്യം പരിശോധിച്ചാൽ ഇനിയും ഏതൊക്കെ ഗോഡൗണുകളിൽ മിന്നലടിക്കും. എത്ര ജീവൻ പൊലിയും . എന്തായാലും മിന്നൽ പ്രതിയാകുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഏറുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കിൻഫ്ര പാർക്കിൽ തീയണയ്ക്കുന്നതിനിടെ ഫയർഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം 

PREV
click me!

Recommended Stories

കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു
പി എം ശ്രീയിലെ ഇടപെടല്‍; ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി, 'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'