കോഴിക്കോട്ടെ മലയോര മേഖലയിലും ഷി​ഗെല്ല രോഗം; ആരോ​ഗ്യവകുപ്പിന്‍റെ ജാഗ്രതാ നിർദേശം

Veena Chand   | Asianet News
Published : Jan 08, 2021, 11:22 AM ISTUpdated : Jan 08, 2021, 12:03 PM IST
കോഴിക്കോട്ടെ മലയോര മേഖലയിലും ഷി​ഗെല്ല രോഗം; ആരോ​ഗ്യവകുപ്പിന്‍റെ ജാഗ്രതാ നിർദേശം

Synopsis

കൂടരഞ്ഞി പഞ്ചായത്തിലാണ് പതിമൂന്നുകാരന് രോഗം സ്ഥിരീകരിച്ചത്.  രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി പഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രതാ നിർദേശങ്ങൾ നൽകി.

കോഴിക്കോട്: കോഴിക്കോട്ടെ മലയോരമേഖലയിലും ഷി​ഗെല്ല രോ​ഗം സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലാണ് പതിമൂന്നുകാരന് രോഗം സ്ഥിരീകരിച്ചത്.  രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി പഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രതാ നിർദേശങ്ങൾ നൽകി.

കണ്ണൂരിൽ ഒരാൾക്ക് കൂടി കഴിഞ്ഞ ദിവസം ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു. ചിറ്റാരിപ്പറമ്പ സ്വദേശിയായ  ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. 
രോഗ ഉറവിടം സംബന്ധിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഡിസംബറിലും ജില്ലയിൽ ഒരാൾക്ക് ഷി​ഗെല്ല സ്ഥിരീകരിച്ചിരുന്നു

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം