
കോഴിക്കോട്: കുത്തിയൊലിച്ചൊഴുകുന്ന പുഴയോട് പോരാടി മധ്യപ്രദേശ് സ്വദേശി ശിഖ ചൗഹാന്‍ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ രണ്ടാമതും റാപിഡ് റാണിയായി. ഉത്തരാഖണ്ഡിൽ നിന്നുള്ള 22 കാരൻ അമിത് താപ്പയാണ് 'റാപ്പിഡ് രാജ'. 2019 ൽ നടന്ന വൈറ്റ് വാട്ടർ കയാക്കിങ്ങിലെ 'റാപ്പിഡ്റാണി'യായിരുന്നു 19 കാരിയായ ശിഖ. കയാക്കിങ് ചാമ്പ്യൻഷിപ്പിലെ സ്ലാലോം, ബോട്ടർ ക്രോസ്സ്, ഡൗണ്‍ റിവര്‍ സൂപ്പര്‍ ഫൈനല്‍ എന്നിവയിലെ ഒന്നാം സ്ഥാനമാണ് ശിഖയെ ചാമ്പ്യന്‍ഷിപ്പിലെ ‘റാണി’യാക്കിയത്.
എട്ടാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ അവസാന ദിനത്തിൽ നടന്നത് എക്സ്ട്രിം സ്ലാലോം ഇന്റർമീഡിയേറ്റ്, ഡൗൺ റിവർ ടൈം ട്രയൽ പ്രൊഫഷണൽ മത്സരങ്ങൾ. ഡൗൺ റിവർ ടൈം ട്രയൽ പ്രൊഫഷണൽ പുരുഷ വിഭാഗത്തിൽ അമിത് താപ്പ(22) ഒന്നാം സ്ഥാനം, അർജുൻ സിംഗ് റാവത്ത്(17)രണ്ടും അമർ സിങ്(19) മൂന്നും സ്ഥാനം നേടി. ഡൗൺ റിവർ ടൈം ട്രയൽ പ്രൊഫഷണൽ വനിതാ വിഭാഗത്തിൽ ശിഖ ചൗഹാൻ(19)ഒന്നും പ്രിയങ്ക റാണ(20)രണ്ടും നൈന അധികാരി(22)മൂന്നും സ്ഥാനം നേടി.
Read more: ഓളപരപ്പില്‍ ആവേശം വിതറി അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് കോഴിക്കോട്, കൈയടിച്ച് നാടും
എക്സ്ട്രിം സ്ലാലോം ഇന്റർമീഡിയേറ്റ് പുരുഷ വിഭാഗം മത്സരത്തിൽ യതാർത് ഗൈറോള(23) ഒന്നാം സ്ഥാനത്തെത്തി. നവൽ സെയ്നി(40) രണ്ടും അനക് ചൗഹാൻ(14) മൂന്നും സ്ഥാനം നേടി. എക്സ്ട്രിം സ്ലാലോം ഇന്റർമീഡിയേറ്റ് വനിതാ വിഭാഗം മത്സരത്തിൽ സാനിയ ബത്താം (16) ഒന്നാമത്. അൻ മാത്യാസ്(42) രണ്ടും മൻസി ബത്താം (14) മൂന്നാം സ്ഥാനത്താണ്. ചാലി പുഴയിലും ഇരുവഞ്ചി പുഴയിലുമായാണ് മൂന്ന് ദിവസങ്ങളിലായി മലബാർ റിവർ ഫെസ്റ്റിവൽ നടന്നത്.
Read more: മലബാര്‍ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് മത്സരാര്‍ത്ഥികള്‍ക്ക് ആവേശോജ്ജ്വല സ്വീകരണമൊരുക്കി കോഴിക്കോട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam