'അൻവർ ചെറിയ മീനല്ല, നടക്കുന്നത് കള്ളക്കടത്ത് സംഘത്തിലെ സ്വത്ത്‌ വിഭജന തർക്കത്തിന്റെ ബാക്കി': ശോഭാ സുരേന്ദ്രൻ

Published : Sep 30, 2024, 11:16 AM ISTUpdated : Sep 30, 2024, 11:36 AM IST
'അൻവർ ചെറിയ മീനല്ല, നടക്കുന്നത് കള്ളക്കടത്ത് സംഘത്തിലെ സ്വത്ത്‌ വിഭജന തർക്കത്തിന്റെ ബാക്കി': ശോഭാ സുരേന്ദ്രൻ

Synopsis

വെട്ടിപ്പും തട്ടിപ്പും നടത്തിയ അൻവറിന്റെ വാക്കുകൾക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ടെന്നും ശോഭാ സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. 

കൊച്ചി : പിവി അൻവറിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കള്ളക്കടത്ത് സംഘത്തിലെ സ്വത്ത്‌ വിഭജന തർക്കത്തിന്റെ ബാക്കിയാണ് ഇപ്പോൾ കാണുന്നതെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. 'അൻവർ ചെറിയ മീനല്ല. വെട്ടിപ്പും തട്ടിപ്പും നടത്തിയ അൻവറിന്റെ വാക്കുകൾക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ടെന്നും ശോഭാ സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. 

മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് ഖർഗെ, 2047 ൽ വികസിത ഭാരതം കാണാൻ ഖർഗെയ്ക്ക് കഴിയട്ടെ അമിത് ഷാ

'വിഷയങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. സത്യം പുറത്ത് വരട്ടെ. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടാനുള്ള വലിയ വിജയം തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്. അൻവറിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടിയും താനും പരാതി നൽകിയിട്ടുണ്ടെന്നും അൻവറിനെ ബിജെപി സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.  

'അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു'; മതത്തേയും വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്നുവെന്ന് എ കെ ബാലന്‍

 

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും