'ഫ്രീസറിന്‍റെ സ്വിച്ച് ഓണാക്കാൻ ജീവനക്കാർ മറന്നുപോയി', മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന യുവാവിന്‍റെ മൃതശരീരം അഴുകി വീർത്ത നിലയിൽ, പരാതി നൽകി കുടുംബം

Published : Apr 09, 2026, 12:42 PM IST
shocking incident in anchal body stored in mortuary found decomposed

Synopsis

അഞ്ചലിലെ സ്വകാര്യ മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ

കൊല്ലം: അഞ്ചലിലെ സ്വകാര്യ മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ. ആയുർ തോട്ടത്തറ സ്വദേശിയായ ജോയൽ ജോർജ് മാത്യു(32) വിന്‍റെ മൃതദേഹമാണ് അഴുകിയത്. പൂനെയിൽ പ്രോജക്ട് മാനേജറായി ജോലിചെയ്തു വരികയായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം കൂട്ടുകാരോടൊപ്പം ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതശരീരം അഞ്ചലിലെ സെന്‍റ് ജോസഫ് മിഷൻ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.

ഇന്ന് രാവിലെ ബോഡി അടക്കം ചെയ്യുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനായി ബന്ധുക്കൾ ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് മോർച്ചറിയുടെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ബോഡി അഴുകി വീർത്ത നിലയിൽ കണ്ടത്. മൃതദേഹം പുറത്തിറക്കുന്നതിന് പോലും ബുദ്ധിമുട്ടായി. ഫ്രീസറിന്‍റ് സ്വിച്ച് ജീവനക്കാർ ഓണാക്കുവാൻ മറന്നുപോയതണ് മൃതദേഹം അഴുകാൻ കാരണമെന്നാണ് വിവരം. ചോദ്യം ചെയ്ത ബന്ധുക്കളോട് ജീവനക്കാർ മോശമായി പെരുമാറിയതായും പരാതിയുണ്ട്. നാലോ അഞ്ചോ മൃതദേഹം സൂക്ഷിക്കുന്നതിനുള്ള ഫ്രീസർ സൗകര്യം ഉണ്ടെങ്കിലും ഒട്ടുമിക്കതും കൃര്യമായി പ്രവർത്തിക്കുന്നില്ലന്നുള്ള ആരോപണവും ഉണ്ട്. ജോയൽ ജോർജ് മാത്യുവിന്‍റെ ബന്ധുക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നൽകാനാണ് ജോയലിന്‍റെ കുടുംബത്തിന്‍റെ തീരുമാനം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; തിരുവനന്തപുരം സ്വദേശി ജയി ജയകുമാര്‍ ജീവിക്കും മറ്റു അഞ്ചു പേരിലൂടെ
ഷൊർണൂരിൽ കള്ളവോട്ടെന്ന് ആരോപണം; കന്നിവോട്ടറുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തി, പരാതി നൽകും