മാസപ്പടി കേസ്: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം വേണം, സിഎംആര്‍എലിന് നോട്ടീസ്

Published : Dec 18, 2023, 12:05 PM ISTUpdated : Dec 18, 2023, 12:11 PM IST
മാസപ്പടി കേസ്: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം വേണം, സിഎംആര്‍എലിന് നോട്ടീസ്

Synopsis

മുഖ്യമന്ത്രി പിണറായി വിജയൻ,  മകൾ വീണ വിജയൻ അടക്കമുള്ളവർക്ക് നോട്ടീസ് അയക്കുന്നതിൽ വ്യാഴാഴ്ച വാദം കേൾക്കും.

എറണാകുളം: മാസപ്പടി കേസിൽ  കോർപ്പറേറ്റ് അഴിമതി അന്വഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷം ആവശ്യപ്പെട്ട്  ഷോൺ ജോർജ്ജ് നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. കേസിൽ സിഎംആർഎൽ കന്പനിയ്ക്ക് കോടതി പ്രത്യേക ദൂതൻ വഴി നോട്ടീസ് അയക്കാൻ നിർദ്ദേശിച്ചു. മറ്റ് എതിർ കക്ഷികളായ മുഖ്യമന്ത്രി

പിണറായി വിജയൻ, മകൾ വീണ വിജയൻ അടക്കമുള്ളവർക്ക് നോട്ടീസ് അയക്കുന്നതിൽ വ്യാഴാഴ്ച വാദം കേൾക്കും. മാസപ്പടി കേസിൽ രാഷ്ട്രീയ നേതാക്കളും, കന്പനിയും ചേർന്നുള്ള അഴിമതി നടന്നിട്ടുണ്ടെന്നും കേരള തീരത്തെ അനധികൃത മൈനിംഗിനായി  വൻ തുക കോഴയായി ചെലവഴിച്ചിട്ടുണ്ടെന്നും ഇത് വലിയ പൊതു നഷ്ടം കേരളത്തിന് ഉണ്ടാക്കിയതായും ഹർജിയിൽ ഷോൺ ജോർജ്ജ് ആരോപിക്കുന്നു. ഇക്കാര്യത്തിൽ അന്വഷണം ആവശ്യപ്പെട്ട് നേരത്തെ എസ്എഫ്ഐഒ യ്ക്ക് കത്ത് നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെയുള്ള മാസപ്പടി കേസ്; കോടതിയെ സമീപിക്കുമെന്ന് മാത്യു കുഴൽനാടൻ

'മാസപ്പടി വിവാദത്തില്‍ ഹൈക്കോടതി നൽകിയ നോട്ടീസ് കാണിച്ച് ഭയപ്പെടുത്താൻ നോക്കണ്ട'; എ കെ ബാലന്‍

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ