
എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആക്ഷേപവുമായി ഷോണ്‍ ജോര്‍ജ് രംഗത്ത്.മുഖമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉള്ള സ്പെഷ്യൽ ഓഫീസർ ആർ മോഹൻ ആണ് 2008 ഇൽ ലാവലിനുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നൽകിയത്.. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയാലാണ് ഈ നിയമനം എന്ന സംശയിക്കുന്നു. ഇക്കാര്യത്തിൽ പരാതി നൽകും എന്നും ഷോൺ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി .ലാവ്ലിനിൽ കിട്ടിയ കമ്മീഷൻ തുക സിംഗപ്പൂരിലെ കമല ഇന്റർനാഷണലിൽ നിക്ഷേപിച്ചു എന്നതിനെ പറ്റി ആയിരുന്നു ആർ മോഹൻ അന്വേഷിച്ചത്.ആദായ നികുതി വകുപ്പ് അഡിഷണൽ ഡയറക്ടർ ആയിരുന്നു ആർ മോഹനെന്നും ഷോണ്‍ വ്യക്തമാക്കി.
ലാവലിന്‍ കേസ്; എത് സമയത്തും വാദിക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയിൽ; കേസ് വീണ്ടും മാറ്റി
സിബിഐയുടെ മുതിർന്ന അഭിഭാഷകൻ കോടതിയിലെത്തിയില്ല; ലാവ്‌ലിൻ കേസ് വീണ്ടും മാറ്റിവച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam