'പി സി ജോര്‍ജ് അറസ്റ്റിന് തയ്യാര്‍'; നിയമത്തെ കോടതിയെയും അനുസരിക്കുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്

Published : May 25, 2022, 03:15 PM ISTUpdated : May 25, 2022, 08:53 PM IST
'പി സി ജോര്‍ജ് അറസ്റ്റിന് തയ്യാര്‍'; നിയമത്തെ കോടതിയെയും അനുസരിക്കുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്

Synopsis

പി സി ജോര്‍ജ് ഉടന്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നും നിയമത്തെ കോടതിയെയും അനുസരിക്കുമെന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.

കൊച്ചി: പി സി ജോർജ് (P C George) അറസ്റ്റിന് തയ്യാറാണെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. പി സി ജോര്‍ജ് ഉടന്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നും നിയമത്തെ കോടതിയെയും അനുസരിക്കുമെന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഷോണ്‍ ജോര്‍ജ്.

പി സി ജോർജിനെതിരേ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ജാമ്യവ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. കേസില്‍ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോർജ്ജിന് ജാമ്യം ലഭിച്ചിരുന്നു.

അതേസമയം വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് കൊച്ചി സിറ്റി പൊലീസിന് മുന്നിൽ അല്‍പ്പസമയത്തിനകം ഹാജരാകും. കൊച്ചി പാലാരിവട്ടം പൊലീസാണ് വെണ്ണല ശിവക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോ‍ർജിനെതിരെ കേസെടുത്തിരുന്നത്. തൊട്ടുപിന്നാലെ ജോർജ് ഒളിവിൽപ്പോയി. ഇതിനിടെ പിസി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നൽകിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി. ഈ ക്ഷേത്ര അധികൃതർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി സി ജോർജ് വിവാദ പരാർമശങ്ങൾ നടത്തിയത്. കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും