സമ്പർക്കവ്യാപനം; ഏറ്റുമാനൂര്‍ നഗരത്തില്‍ കടകള്‍ ഒരാഴ്ചത്തേക്ക് അടച്ചു

By Web TeamFirst Published Jul 27, 2020, 8:27 PM IST
Highlights

ഏറ്റുമാനൂര്‍ നഗരസഭയുടേതാണ് തീരുമാനം. നഗരസഭാ തീരുമാനം ജില്ലാകളക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിരിക്കുകയാണ്. നഗരസഭയുടെ നാലാം വാര്‍ഡ് നിലവില്‍ കണ്ടയ്ന്‍മെന്‍റ് സോണാണ്.

കോട്ടയം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏറ്റുമാനൂര്‍ നഗരത്തില്‍ കടകള്‍ ഒരാഴ്ചത്തേക്ക് അടയ്ക്കാന്‍ തീരുമാനം. ഏറ്റുമാനൂര്‍ നഗരസഭയുടേതാണ് തീരുമാനം. നഗരസഭാ തീരുമാനം ജില്ലാകളക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിരിക്കുകയാണ്. നഗരസഭയുടെ നാലാം വാര്‍ഡ് നിലവില്‍ കണ്ടയ്ന്‍മെന്‍റ് സോണാണ്.

ഏറ്റുമാനൂര്‍ പച്ചക്കറി ചന്തയിലെ 33 പേര്‍ക്ക് കൊവി‍ഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ചവരിൽ ഏറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇന്ന് പ്രദേശത്ത് 50 പേര്‍ക്കാണ് ആന്റിജൻ പരിശോധന നടത്തിയത്. ഇത്രയും കൂടുതൽ പേര്‍ക്ക് രോഗബാധയുണ്ടായ സാഹചര്യത്തിൽ പ്രദേശത്ത് സ്ഥിതി അതീവഗുരുതരമാണ്. 

കോട്ടയം ജില്ലയില്‍ 59 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 49 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ ഒന്‍പതു പേരും വിദേശത്തുനിന്നു വന്ന ഒരാളും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ ഉള്‍പ്പടെ 14 പേര്‍ രോഗമുക്തരായി.  നിലവില്‍ 457 പേരാണ്  ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ ആകെ 927 പേര്‍ക്ക് രോഗം ബാധിച്ചു. 469 പേര്‍ രോഗമുക്തരായി.

ഇപ്പോള്‍ 9703 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ വിദേശത്തുനിന്ന് വന്ന 3322 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 5491 പേരും രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 754 പേരും  സെക്കന്‍ഡറി കോണ്‍ടാക്ട് പട്ടികയിലുള്ള 136 പേരും ഉള്‍പ്പെടുന്നു. 

Read Also: ബിജെപിയുമായി ഒത്തുകളി ഉണ്ടോ? 16 നിമിഷം മൗനം, ശേഷം മറുപടി അര്‍ഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി...
 

click me!