'എന്ത് എമർജൻസി? ഇതിങ്ങനെ തുറന്ന് വെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടി കയറാനല്ല'; ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്

Published : Aug 31, 2026, 06:03 PM IST
doctor

Synopsis

പനിയും ശരീരവേദനയും എമർജൻസിയല്ലെന്ന് പറഞ്ഞ് ഡോക്ടർ തർക്കിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർക്ക് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകി.

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് മോശമായി പെരുമാറി എന്ന പരാതിയിൽ ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്. കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ രേഖ കൃഷ്ണനാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നൽകിയത്. ചികിത്സ തേടിയ രോഗിയോടും ഒപ്പമെത്തിയവരോടും എമർജൻസി രോഗിയല്ലല്ലോ എന്ന് പറഞ്ഞ് ഡോക്ടർ തർക്കിക്കുന്ന ദൃശ്യം പുറത്തു വന്നിരുന്നു. ഇത് തുറന്ന് വെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാൻ അല്ലെന്ന് ഡോക്ടർ പറയുന്നത് ദൃശ്യത്തിലുണ്ട്.

പനിയും ശരീരം വേദനയും എമർജൻസിയല്ലെന്ന് ഡോക്ടർ രോഗിയോട് പറഞ്ഞു. മരുന്ന് എത്ര ദിവസത്തേക്കാണോ തന്നിരിക്കുന്നത് ആ ദിവസമാകുമ്പോഴേക്കേ ഇഫക്ടുണ്ടാവൂ. ഇത് മന്ത്രവാദമൊന്നുമല്ല. ശരീര വേദനയുണ്ടാകും. രണ്ട് ദിവസം കൊണ്ട് മാറും. അതിലെന്താണ് എമർജൻസി? പാതിരാത്രി കഴിഞ്ഞു വന്നു പറയാൻ പറ്റിയ സാധനമാണോ ഇത്? ഇതൊക്കെയാകും മുമ്പും താൻ ഇങ്ങനെയൊന്നും കാണിച്ചിട്ടില്ലെന്ന് ഡോക്ടർ പറയുന്നത് ദൃശ്യത്തിലുണ്ട്.

വീഡിയോ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൽ നിനോ; കാലവർഷം 3 മാസം കഴിയുമ്പോൾ സംസ്ഥാനത്ത് 22% മഴ കുറവ്, ആശ്വാസമായി ഓഗസ്റ്റിൽ ലഭിച്ചത് മികച്ച മഴ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്നും വീണ് പരിക്കേറ്റ രോ​ഗി മരിച്ചു; ആശുപത്രിയുടെ അനാസ്ഥയെന്ന് ആരോപിച്ച് ബന്ധുക്കൾ