ശ്രേയ ഘോഷാലിൻ്റെ 'ഓൾ ഹാർട്ട്‌സ് ടൂർ' കൊച്ചിയിലേക്ക്

Published : Nov 06, 2023, 11:53 AM IST
ശ്രേയ ഘോഷാലിൻ്റെ 'ഓൾ ഹാർട്ട്‌സ് ടൂർ' കൊച്ചിയിലേക്ക്

Synopsis

ഡിസംബർ 23 അഡ്‌ലക്സ് കൺവെൻഷൻ സെന്‍ററിൽ കൺസേർട്ട് അരങ്ങേറും

ശ്രേയ ഘോഷാലിന്‍റെ നേതൃത്വത്തിൽ ലോകമെങ്ങും സംഘടിപ്പിച്ചു വരുന്ന ഓൾ ഹാർട്ട്സ് ടൂർ കൊച്ചിയിലേക്കും എത്തുന്നു. സമൂഹ മാധ്യമം വഴി കേരളത്തിന്‍റെ വാനമ്പാടി കെ എസ് ചിത്രയാണ് ശ്രേയ ഘോഷാലിന്‍റെ ഓൾ ഹാർട്ട്സ് ടൂർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

റെഡ് എഫ് എമ്മിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൺസേർട്ട് ജനങ്ങൾക്കായി അവതരിപ്പിക്കുന്നത് ഫെഡറൽ ബാങ്കും ശീമാട്ടിയും ചേർന്നാണ്. കൺസെർട്ടിൻ്റെ ഒഫീഷ്യൽ ലോഞ്ച് ശീമാട്ടി ഷോറൂമിൽ വച്ച് ശീമാട്ടി സി.ഇ.ഓ ബീന കണ്ണനും തെന്നിന്ത്യൻ സിനിമാതാരം ദീപ്തി സതിയും നിർവഹിച്ചു.

ശബ്ദമാധുര്യം കൊണ്ട് ഓരോ മലയാളികളുടെയും മനസ്സിലിടം പിടിച്ച ഗായികയാണ് ശ്രേയ ഘോഷാൽ. "വിട പറയുകയാണോ" എന്ന ആദ്യ മലയാള ഗാനം മുതൽ ഈയിടെ സോഷ്യൽ മീഡിയ തരംഗമായ "കലാപകാരാ" വരെയും ശ്രേയ ഘോഷാൽ മലയാളികളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 

കുട്ടിക്കാലത്ത് റിയാലിറ്റി ഷോ വഴി സംഗീത ലോകത്തേക്ക് കടന്നു വന്ന ശ്രേയ ഘോഷൽ അന്നുതന്നെ കേൾവിക്കാർക്കെല്ലാം വിസ്മയമായിരുന്നു. പിന്നീട് തന്‍റെ ആദ്യ ഗാനത്തിനു തന്നെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ശ്രേയ ഘോഷാൽ കരസ്ഥമാക്കി 

ഡിസംബർ 23 അഡ്‌ലക്സ് കൺവെൻഷൻ സെന്‍ററിൽ കൺസേർട്ട് അരങ്ങേറും. പേ.റ്റി.എം ഇൻസൈഡർ മുഖേന ജനങ്ങൾക്ക് ടിക്കറ്റുകൾ കരസ്ഥമാക്കാം. ഏർലി ബേർഡ് ഓഫർ വഴി കുറഞ്ഞ നിരക്കിലും ജനങ്ങൾക്ക് ടിക്കറ്റുകൾ ലഭിക്കും.

PREV
click me!

Recommended Stories

കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം: സിപിഎം നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു
ശബരിമല സ്വർണക്കൊള്ളയിലെ വെളിപ്പെടുത്തൽ; അറിയാവുന്നതെല്ലാം പറയും; എസ്ഐടിക്ക് മൊഴി നൽകാൻ രമേശ് ചെന്നിത്തല