വടക്കാ‌ഞ്ചേരിയില്‍ തിരുകർമ്മങ്ങൾക്കിടയിൽ പള്ളിയിലെ ഷട്ടർ പൊട്ടി വീണു

Published : Apr 19, 2019, 10:36 AM ISTUpdated : Apr 19, 2019, 10:37 AM IST
വടക്കാ‌ഞ്ചേരിയില്‍ തിരുകർമ്മങ്ങൾക്കിടയിൽ പള്ളിയിലെ ഷട്ടർ പൊട്ടി വീണു

Synopsis

ദുഃഖവെള്ളിയാഴ്ച്ചയോടനുമ്പന്ധിച്ച്‌ ഇന്ന് രാവിലെ നടന്ന തിരുക്കർമ്മങ്ങൾക്കിടെയാണു ഷട്ടർ പൊട്ടി വീണത്‌. 

തൃശൂര്‍: തിരുകർമ്മങ്ങൾക്കിടെയിൽ വടക്കാഞ്ചേരി സെന്‍റ് ഫ്രാൻസീസ്‌ സേവിയേഴ്സ്‌ ഫൊറൊന പള്ളിയിലെ ഷട്ടർ പൊട്ടി വീണു. ദുഃഖവെള്ളിയാഴ്ച്ചയോടനുമ്പന്ധിച്ച്‌ ഇന്ന് രാവിലെ നടന്ന തിരുക്കർമ്മങ്ങൾക്കിടെയാണു ഷട്ടർ പൊട്ടി വീണത്‌. അപകടത്തില്‍ ആർക്കും പരിക്കില്ല. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്‌. 

തിരുകർമ്മങ്ങളോടനുമ്പന്ധിച്ച്‌ വിശ്വാസികളുടെ  വൻ തിരക്കാണു പള്ളിയിൽ ഉണ്ടായിരുന്നത്‌. എന്നാൽ ഷട്ടർ പൊട്ടി താഴേക്ക്‌ വീണെങ്കിലും പാതിവഴിയിൽ ഷട്ടർ സ്തംഭിച്ച്‌ നിന്നതും വലിയ അപകടമാണു ഒഴിവാക്കിയത്‌. തുടർന്ന് ഷട്ടറിനു സമീപത്ത്‌ നിന്ന് വിശ്വാസികളെ മാറ്റി നിർത്തുകയായിരുന്നു. എന്നാൽ ഷട്ടർ പൊട്ടി വീണതിന്‍റെ പേരിൽ തിരുകർമ്മങ്ങൾ തടസ്സപ്പെട്ടിരുന്നില്ല.

"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി