
തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് അറിയിപ്പ്. ഡാമിന്റെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ നിലവിൽ 10 സെ.മീ. വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 05.00ന് മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ 20 സെമീ വീതം (ആകെ 60 cm) ഉയർത്തുമെന്നും പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം