'സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചില്ല, ചോദ്യങ്ങൾക്ക് ഓർമയില്ലെന്ന് മറുപടി, കസ്റ്റഡിയിൽ വേണം'; സർക്കാർ കോടതിയിൽ

Published : Oct 19, 2024, 10:35 PM ISTUpdated : Oct 19, 2024, 10:39 PM IST
'സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചില്ല, ചോദ്യങ്ങൾക്ക് ഓർമയില്ലെന്ന് മറുപടി, കസ്റ്റഡിയിൽ വേണം'; സർക്കാർ കോടതിയിൽ

Synopsis

'സിദ്ദിഖ് സാക്ഷികളെ സ്വാധീക്കാനും തെളിവ് നശിപ്പിക്കാനും സാധ്യത, കസ്റ്റഡിയിൽ ചോദ്യം ചെയ്യണം'; മുൻകൂർ ജാമ്യപേക്ഷയെ എതിർത്ത്  സർക്കാർ    

ദില്ലി : ബലാത്സംഗ കേസിൽ ഇടക്കാല ജാമ്യം ലഭിച്ച നടൻ സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. ചോദ്യംചെയ്യലിൽ പലതും മറന്നു പോയെന്ന ഉത്തരമാണ് പ്രതി നൽകുന്നത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങൾ കൈമാറാൻ തയ്യാറായില്ലെന്നും ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുൻപ് കള്ളത്തരം പുറത്തു കൊണ്ടുവരണമെന്നും സർക്കാർ സുപീംകോടതിയെ അറിയിച്ചു.  

സിദ്ദിഖിന്റെ മൂൻകൂർ ജാമ്യപേക്ഷയെ എതിർത്താണ് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്. കോടതിയുടെ ഇടക്കാല സംരക്ഷണം നൽകിയെങ്കിലും സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ല. പുറത്ത് നിൽക്കുന്ന സിദ്ദിഖ് സാക്ഷികളെ സ്വാധീക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. ഫലപ്രദമായ അന്വേഷണത്തിന് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നം. പണം കൊണ്ടും പദവി കൊണ്ടും സ്വാധീനമുള്ള വ്യക്തിയാണ് സിദ്ദിഖ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കുറ്റവാളിയെ പോലെ ഓടി ഒളിച്ചു. സിദ്ദിഖ് ക്ഷണിച്ചിട്ടാണ് പരാതിക്കാരി തിരുവനന്തപുരത്ത് എത്തിയത്.  ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിക്ക്  ലഭിക്കേണ്ട നീതിയെ ബാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് റിപ്പോർട്ട് സമർപ്പിച്ചത്.  ഹേമാ കമ്മറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് പരാതിക്കാരി പോലീസിനെ സമീപത്. ഡോണൾഡ് ട്രംപിനെതിരെയും ഹോളിവുഡ് താരങ്ങൾക്കെതിരെയും ഇത്തരം വൈകി നൽകിയ പരാതികൾ സംസ്ഥാനം റിപ്പോർട്ടിൽ പരാമർശിക്കുന്നു. 

ജോജു ജോർജിന്റെ 'പണി'; കന്നഡ റൈറ്റ്സ് ഹോംബാലെ ഫിലിംസിന്, ചിത്രം 24ന് തിയേറ്ററുകളിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിസി നിയമന തർക്കത്തിനിടെ ഗവർണറെ കണ്ട് മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ലോക് ഭവനിൽ
മകൾക്ക് കലയോടാണ് ഇഷ്ടം, എനിക്ക് മകളെയാണ് ഇഷ്ടമെന്ന് യൂസഫലി; എന്റെ പൊന്നേ 'പൊന്ന് പോലെ' നോക്കണമെന്ന് ഫെഷീന യൂസഫലി