
ദില്ലി: യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജാമ്യാപേക്ഷ നൽകി. മഥുര കോടതിയെയാണ് സമീപിച്ചത്. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് സിദ്ദിഖ് കാപ്പൻ ഹര്‍ജിയില്‍ പറയുന്നു. യതൊരു തെളിവുകളും ഇല്ലാതെയാണ് തന്നെ കേസിൽ പെടുത്തിയതെന്നും കാപ്പന്‍ ആരോപിച്ചു. യുപിയിലെ ഹാത്റസില്‍ ദളിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ സിദ്ദീഖ് കാപ്പനെ ഒക്ടോബര്‍ അഞ്ചിനാണ് യുപി പൊലിസ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam