'മാധ്യമപ്രവർത്തനം ഊർജിതമായി തുടരും', സിദ്ദിഖ് കാപ്പന്‍ ദില്ലിയിലെത്തി

Published : Feb 02, 2023, 11:30 PM ISTUpdated : Feb 02, 2023, 11:32 PM IST
'മാധ്യമപ്രവർത്തനം ഊർജിതമായി തുടരും', സിദ്ദിഖ് കാപ്പന്‍ ദില്ലിയിലെത്തി

Synopsis

പല പുസ്തകങ്ങളും പൊലീസ് തിരിച്ചുവാങ്ങി. മലയാളം വാർത്തകങ്ങളോ പുസ്തകങ്ങളോ കാണാനോ വായിക്കാനോ കഴിഞ്ഞിരുന്നില്ലെന്നും സിദ്ദിഖ് കാപ്പന്‍

ദില്ലി: ജയില്‍ മോചിതനായി മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ദില്ലിയിലെത്തി. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച് ഒരുമാസത്തിന് ശേഷമാണ് കാപ്പന്‍ ജയില്‍ മോചിതനാവുന്നത്. വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ താൻ വാർത്താ സൃഷ്ടാവായി മാറി. വായന പോലും പലപ്പോഴും പൊലീസ് തടഞ്ഞു. പല പുസ്തകങ്ങളും പൊലീസ് തിരിച്ചുവാങ്ങി. മലയാളം വാർത്തകങ്ങളോ പുസ്തകങ്ങളോ കാണാനോ വായിക്കാനോ കഴിഞ്ഞിരുന്നില്ല. ഇനിയും മാധ്യമപ്രവർത്തനം ഊർജിതമായി തുടരുമെന്നും കാപ്പന്‍ പറഞ്ഞു. 

രണ്ട് വർഷത്തിനും നാല് മാസത്തിനും ശേഷമാണ് കാപ്പൻ്റെ ജയിൽ മോചനം. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് മറ്റ് നടപടികൾ പൂർത്തിയാക്കി കാപ്പൻ പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് മോചിതനായ കാപ്പൻ ഇനി സുപ്രീംകോടതി ഉത്തരവ് പ്രകാരം ആറ് ആഴ്ച്ച ദില്ലിയിൽ കഴിയണം. അതിനുശേഷമേ നാട്ടിലേക്ക് മടങ്ങാനാകു. ഹാഥ് റാസ് ബലാത്സംഗ കൊല റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന പേരിലാണ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

PREV
Read more Articles on
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി