'സംശയങ്ങളെല്ലാം അറിയിച്ചു, ചില പേരുകളും പറഞ്ഞിട്ടുണ്ട്' ; സിബിഐയ്ക്ക് വിശദമായ മൊഴി നൽകി സിദ്ധാർത്ഥന്‍റെ അച്ഛൻ

Published : Apr 09, 2024, 06:53 PM IST
'സംശയങ്ങളെല്ലാം അറിയിച്ചു, ചില പേരുകളും പറഞ്ഞിട്ടുണ്ട്' ; സിബിഐയ്ക്ക് വിശദമായ മൊഴി നൽകി സിദ്ധാർത്ഥന്‍റെ അച്ഛൻ

Synopsis

വൈത്തിരിയിലെ ക്യാമ്പ് ഹൌസിൽ വിദ്യാർത്ഥികളുടെ മൊഴിയെടുപ്പും തുടരുകയാണ്

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണം അന്വേഷിക്കുന്ന സിബിഐക്ക് വിശദമായി മൊഴി നൽകി അച്ഛൻ ടി.ജയപ്രകാശ്.
ബാഹ്യസമ്മർദ്ദം കൊണ്ടാണ് പൊലീസ് കൂടുതൽ പേരെ പ്രതിചേർക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. വൈത്തിരിയിലെ ക്യാമ്പ് ഹൌസിൽ വിദ്യാർത്ഥികളുടെ
മൊഴിയെടുപ്പും സിബിഐ തുടരുകയാണ്.  രാവിലെ പത്തരയോടെയാണ് സിദ്ധാർത്ഥന്‍റെ അച്ഛൻ ജയപ്രകാശും അമ്മാൻ ഷിബുവും വൈത്തിരി റസ്റ്റ് ഹൗസിലെത്തിയത്.

മൊഴിയെടുപ്പ് അഞ്ചു മണിക്കൂർ നീണ്ടുനിന്നു. മകന്‍റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ മുഴുവൻ പങ്കുവച്ചതായി മൊഴി എടുത്തതിനുശേഷം ജയപ്രകാശ് പറഞ്ഞു.കൊലപാതകം ആണെന്ന സംശയം ആവര്‍ത്തിച്ചു. രാഷ്ട്രീയ ആരോപണം ഒന്നും പറഞ്ഞു.  ചില പേരുകളും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അത് പുറത്ത് പറയുന്നില്ല. കൂടുതല്‍ പ്രതികളെ ഒഴിവാക്കിയത് പൊലീസിന്‍റെ കുറ്റമല്ല. ബാഹ്യ സമ്മര്‍ദം കൊണ്ടാണെന്നും ജയപ്രകാശ് പറഞ്ഞു.


കുടുംബം പലപ്പോഴായി പ്രതിചേർക്കണമെന്ന ആവശ്യപ്പെട്ട അക്ഷയേയും സിബിഐ മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു. കോളോജേ മുൻ ഡീൻ, അസി വാഡൻ എന്നിവരേയും അടുത്ത ദിവസങ്ങളിൽ വിളിപ്പിക്കും. നാലുപേരടങ്ങുന്ന ഒരു ബാച്ചായി വിദ്യാർത്ഥികളുടെ മൊഴിയെടുപ്പ് തുടരുകയാണ്. ഇന്നലെ ക്യാമ്പസ് സന്ദർശിച്ച സിബിഐ, റാഗിങ് വിരുദ്ധ കമ്മിറ്റിയുടെറിപ്പോർട്ട് അടക്കം രേഖകൾ കസ്റ്റഡിയിൽ എടുത്തിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ
അടിതെറ്റി എൽഡിഎഫ്; ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ളയും തിരിച്ചടിയായി, രാഹുൽ വിഷയം പരമാവധി ഉയര്‍ത്തിയെങ്കിലും ഏശിയില്ല