Silver Line: 'സിൽവർ ലൈൻ നിർത്തി വച്ചിട്ടില്ല, മരവിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടില്ല': കെ റെയിൽ എംഡി

By Web TeamFirst Published Jun 23, 2022, 5:25 PM IST
Highlights

കല്ലിട്ട സ്ഥലങ്ങളിൽ സാമൂഹ്യ ആഘാത പഠനം നടക്കുന്നുകല്ലിടാത്ത സ്ഥലങ്ങളിൽ ജിയോ മാപ് വഴി പഠനം നടത്തും .മതിയായ നഷ്ട പരിഹാരം ഉറപ്പാക്കി മാത്രം സ്ഥലം ഏറ്റെടുക്കൂം.ഏതൊരു പദ്ധതിയെയും എതിർക്കുന്നവർ തന്നെ ആണ് സിൽവർ ലൈനിനെയും എതിർക്കുന്നതെന്നും k rail

തിരുവനന്തപുരം; സില്‍വര്‍ ലൈന്‍ സംബന്ധിച്ച ജനങ്ങളുടെ ആശങ്കയും സംശയവും ദൂരികരിക്കുന്നതിന് ഓണ്‍ലൈന്‍ സംവാദം സംഘടിപ്പിച്ച് കെ റെയില്‍.ജനസമക്ഷം സില്‍വര്‍ലൈന്‍ എന്നാണ് പരിപാടിയുടെ പേര്.കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്‍റായി എത്തിയ സംശയങ്ങള്‍ക്കാണ് കെ റെയില്‍ മറുപടി നല്‍കിയത്. വി. അജിത് കുമാർ (മാനേജിങ് ഡയറക്ടർ, കെ റെയിൽ) എം. സ്വയംഭൂലിം​ഗം (പ്രോജക്ട് ഡയറക്ടർ, സിസ്ട്ര) എന്നിവരാണ്  ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകിയത്.സിൽവർ ലൈൻ നിർത്തി വെച്ചിട്ടില്ല. മരവിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടില്ല. കല്ലിട്ട സ്ഥലങ്ങളിൽ സാമൂഹ്യ ആഘാത പഠനം നടക്കുന്നു. കല്ലിടാത്ത സ്ഥലങ്ങളിൽ ജിയോ മാപ് വഴി പഠനം നടത്തുമെന്നും കെ റെയിൽ എംഡി വ്യക്തമാക്കി.

കൊച്ചി മെട്രോയെയും സിൽവർ ലൈനിനെയും താരതമ്യം ചെയ്യേണ്ടേന്ന് കെ റെയിൽ md
സിൽവർ ലൈൻ ലാഭത്തിൽ ആകുമെന്ന് കെ റെയില്‍  എംഡി  വി അജിത് കുമാർ പറഞ്ഞു.അമിത ചെലവ് വേണ്ടി വരുന്നത് കൊണ്ടാണ് സിൽവർ ലൈൻ ഹൈ സ്പീഡ് മാതൃകയിൽ വിഭാവനം ചെയ്യാതിരുന്നത്.: ഏതൊരു പദ്ധതിയെയും എതിർക്കുന്നവർ തന്നെ ആണ് സിൽവർ ലൈനിനെയും എതിർക്കുന്നത്.: സിൽവർ ലൈൻ വരേണ്യ വർഗ്ഗത്തിന് വേണ്ടിയുള്ള പദ്ധതി എന്ന പ്രചാരണം തെറ്റാണ്.മതിയായ നഷ്ട പരിഹാരം ഉറപ്പാക്കി മാത്രമേ സ്ഥലം ഏറ്റെടുക്കൂ.സിൽവർ ലൈൻ കേരളത്തെ രണ്ടായി വിഭജിക്കില്ല.വേലി കെട്ടുന്ന സ്ഥലങ്ങളിൽ രണ്ട് ഭാഗങ്ങളിലേക്കും പോകാൻ സൗകര്യങ്ങൾ ഉണ്ടാകുമെന്നും കെ റെയില്‍ അധികൃതര്‍ മറുപടി നല്‍കി.

രണ്ടാം പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയായാണ് സിൽവർ ലൈൻ പദ്ധതിയെ എൽഡിഎഫ് മുന്നോട്ട് വെച്ചിരുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽപ്പോലും മുന്നിൽവെച്ച വികസന കാർഡിൽ ആദ്യത്തേത് സിൽവർ ലൈനായിരുന്നു. മുഖ്യമന്ത്രിയുടെ തന്നെ അഭിമാന പദ്ധതിയായ  സിൽവർ ലൈനിൽ  കേന്ദ്രാനുമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ പോലും പ്രസക്തമല്ലെന്ന തരത്തിലായിരുന്നു നിലപാടുകളും സമീപനവും. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലും പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശമുണ്ടെന്നത് ചൂണ്ടിക്കാട്ടിയിരുന്നു. 

സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ സമർപ്പിച്ചിട്ട് രണ്ട് വർഷം; അനുമതിയിൽ, റെയിൽവെ ബോർഡ് തീരുമാനം നീളുന്നു

സിൽവർ ലൈൻ ഡിപിആർ സംസ്ഥാനസർക്കാർ സമർപ്പിച്ചിട്ട് രണ്ട് വർഷം പൂർത്തിയായി. പദ്ധതിക്ക് അനുമതി നൽകുന്നതിൽ റെയിൽവെ ബോർഡ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പദ്ധതിക്ക് തത്വത്തിൽ മാത്രം അനുമതിയുള്ളപ്പോൾ സർക്കാർ നടത്തിയ കല്ലിടൽ വലിയ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമാണ് വഴി വച്ചത്. പദ്ധതിയുടെ ഇതുവരെയുള്ള നാൾ വഴിയിലേക്ക്.

2020 ജൂൺ 17 സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ കേരളം സമർപ്പിച്ചു. 63,941 കോടി ചെലവ് പ്രതീക്ഷിക്കുന്നെന്ന് ഡിപിആർ  പറയുന്നു. ഒരു ലക്ഷം കോടിയിലേറെ ചെലവ് വരുമെന്ന് റെയിൽവെ പറയുന്നു. ഡിപിആറിൽ വ്യക്തത കുറവുണ്ടെന്ന് റെയിൽവെ ബോർഡ് അറിയിച്ചു.

സർവെ നടപടികളും കല്ലിടലും കേരളത്തെ സംഘർഷഭരിതമാക്കി. 2022 ജനുവരിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് സർവെ നടപടികൾ സ്റ്റേ ചെയ്തു. ഫെബ്രുവരിയിൽ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. കല്ലിടൽ വീണ്ടും സംഘർഷത്തിനിടയാക്കി

മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. അനുമതി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു, മൂന്ന് മാസത്തിന് ശേഷവും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമില്ല. ഡിപിആറിൽ വ്യക്തത വരുത്തണമെന്ന് കെ റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കല്ലിടൽ നിർത്താൻ സർക്കാർ തീരുമാനിച്ചു, ജിയോ ടാഗ് സംവിധാനത്തിലൂടെ സർവെ തുടരുമെന്ന് അറിയിച്ചു. , എന്നാൽ ജിയോ ടാഗ് സർവെ നടപടികൾ ഇതുവരെ തുടങ്ങിയില്ല. കേന്ദ്രത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമെ പദ്ധതിയുമായി മുന്നോട്ടുപോകൂവെന്ന് മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തി.

click me!