
തിരുവനന്തപുരം: സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം വഴി വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്താകുന്നവര്‍ 24.81 ലക്ഷം പേര്‍. പൂരിപ്പിച്ച് കിട്ടിയ മുഴുവൻ എന്യൂമറേഷൻ ഫോമുകളുടെയും ഡിജിറ്റൈസേഷൻ പൂര്‍ത്തിയായി. ചൊവ്വാഴ്ച കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടികയെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സൈബര്‍ പൊലീസിനെ സമീപിക്കും. എന്യൂമറഷൻ ഫോം സമര്‍പ്പിക്കാനുള്ള സമയം തീരുമ്പോള്‍ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുന്നത് 24.81 ലക്ഷം പേരാണ്. മരിച്ചവര്‍, ബിഎൽഒമാര്‍ക്ക് കണ്ടെത്താനാകാത്തവര്‍, സ്ഥിരമായി താമസം മാറിയവര്‍, ഒന്നിലധികം ബൂത്തിൽ പേരുള്ളവര്‍, ഫോം പൂരിപ്പിച്ച് നൽകാത്തവര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. ബൂത്ത് തിരിച്ചുളള പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഒഴിവാകുന്നവരുടെ പട്ടികയിൽ രാഷ്ട്രീയപ്പാർട്ടികൾക്ക് സംശയങ്ങളുണ്ട്. നഗരമണ്ഡലങ്ങളിൽ ഒരു ബൂത്തിൽ അഞ്ഞൂറിനും ആയിരത്തിനുമിടയിൽ പേർ പുറത്തുപോകും. ഇതിൽ ഭൂരിഭാഗവും ബിഎൽഓമാർക്ക് കണ്ടെത്താൻ കഴിയാത്ത ഗണത്തിലാണുളളതാണ്. ഒരു മണ്ഡലത്തിൽ ഇങ്ങനെ അര ലക്ഷത്തോളം പേർ ഒഴിവാക്കപ്പെടുമെന്ന് രാഷ്ട്രീയപ്പാർട്ടികൾ പറയുന്നു. ഇത് പരിശോധിക്കാൻ കൂടുതൽ സമയം നീട്ടി നൽകണമെന്നും ആവശ്യമുണ്ട്. കരട് പട്ടികയ്ക്ക് ഒപ്പം ഒഴിവാക്കുന്നവരുടെ പട്ടികയും ചൊവ്വാഴ്ച പുറത്തിറക്കുന്നുണ്ട്. ജനുവരി 22 വരെ അക്ഷേപങ്ങളും പരാതികളും അറിയിക്കാൻ സമയമുണ്ടെന്നും അർഹരായവരെയ ഒഴിവാക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21 നാണ്. എസ്ഐആറിന് ശേഷം 5034 പോളിങ് ബൂത്തുകള്‍ പുതുതായി വരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam