എസ്ഐആർ; പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് തീരും

Published : Jan 30, 2026, 05:34 AM IST
SIR

Synopsis

സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയം ഇന്നു വരെ നീട്ടിയത്. ആദ്യം ഈ മാസം 22 വരെയായിരുന്നു സമയപരിധി. 11 ലക്ഷത്തിലധികം പേരാണ് പേരു ചേര്‍ക്കാൻ അപേക്ഷിച്ചത്. അതേസമയം, ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി പതിനാല് വരെ തുടരും. 

തിരുവനന്തപുരം: എസ്ഐആറിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് തീരും. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയം ഇന്നു വരെ നീട്ടിയത്. ആദ്യം ഈ മാസം 22 വരെയായിരുന്നു സമയപരിധി. 11 ലക്ഷത്തിലധികം പേരാണ് പേരു ചേര്‍ക്കാൻ അപേക്ഷിച്ചത്. അതേസമയം, ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി പതിനാല് വരെ തുടരും.

37 ലക്ഷത്തോളം പേരാണ് രേഖകള്‍ ഹാജരാക്കേണ്ടത്. 2002ലെ വോട്ടര്‍ പട്ടികയിൽ പേരില്ലാത്തവരും പട്ടികയിൽ പേരിലെ അക്ഷരത്തെറ്റ് ഉള്‍പ്പെടെ സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളവരുമാണ് രേഖ നൽകേണ്ടത്. ഹിയറിങ്ങിനും പരിശോധനയ്ക്കും ശേഷം ഇന്നലെ വരെ 9,868 പേരാണ് പത്രികയിൽ നിന്ന് പുറത്തായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിരുപാധികം മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, ഉത്തരവ് വായിച്ചാൽ മനസിലാകില്ലേയെന്ന് കോടതിയുടെ പരിഹാസം
വിഡിയെ തിരുത്തുമെന്ന സൂചനയുമായി കെസി, വീര്യം കുറഞ്ഞ മദ്യത്തിനു നികുതി ഇളവ് നല്‍കിയതില്‍ ആശങ്ക ഉണ്ട്, മന്ത്രിസഭയിലും മുന്നണിയിലും ചർച്ച ചെയ്യും