അഭയ കൊലക്കേസിൻറെ രണ്ടാംഘട്ട വിചാരണ ഇന്ന് തുടങ്ങും

By Web TeamFirst Published Oct 1, 2019, 7:16 AM IST
Highlights
  • കോട്ടയത്തെ പയസ് ടെൻറ് കോൺവെന്റിലെ കിണറ്റിലാണ് 1992 മാർച്ച് 27 ന് സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 
  • ഒന്നാം ഘട്ട വിചാരണ വേളയിൽ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയ അഭയയുടെ അധ്യാപിക പ്രൊഫ. ത്രേസ്യാമ്മയുടെ എതിർവിസ്താരം ഇന്ന് തുടങ്ങും

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൻറെ രണ്ടാംഘട്ട വിചാരണ ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയിൽ തുടങ്ങും. ഒന്നാം ഘട്ട വിചാരണ വേളയിൽ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയ അഭയയുടെ അധ്യാപിക പ്രൊഫ. ത്രേസ്യാമ്മയുടെ എതിർവിസ്താരം ഇന്ന് തുടങ്ങും.

ആദ്യഘട്ടം അവസാനിച്ചപ്പോൾ 14 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്.ഇതിൽ ആറു പേർ കൂറുമാറുകയും എട്ടു പേർ പ്രോസിക്യൂഷന് അനുകൂലമായ മൊഴി നൽകുകയും ചെയ്‌തിരുന്നു. 1992 മാർച്ച് 27 ന് കോട്ടയത്തെ പയസ് ടെൻറ് കോൺവെന്റിലെ കിണറ്റിലാണ് സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.

click me!