പുറത്താക്കിയ നടപടി ശരിവച്ച് വത്തിക്കാനിലെ വൈദിക കോടതി: വ്യാജവാർത്തയെന്ന് സിസ്റ്റർ ലൂസി

By Web TeamFirst Published Jun 14, 2021, 11:30 AM IST
Highlights

സഭാ നിയമങ്ങളും സന്യാസ ചട്ടങ്ങളും ലംഘിച്ചു എന്നതിൻ്റെ പേരിലായിരുന്നു ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയത്. സഭയുടെ തീരുമാനം പിന്നീട് വത്തിക്കാൻ ശരിവച്ചിരുന്നു.

കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി വത്തിക്കാനിലെ പരമോന്നത സഭാ കോടതി ശരിവെച്ചതായി സന്യാസിനി സഭയായ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ. ഇപ്പോൾ താമസിക്കുന്ന മഠത്തിൽ നിന്ന് ഒരാഴ്ചക്കുളളിൽ പുറത്തുപോകണമെന്ന് സൂപ്പീരിയർ ജനറൾ ആവശ്യപ്പെട്ടു. എന്നാൽ സഭാ കോടതിയുടെ ഉത്തരവ് വന്നതായി തനിക്കറിയില്ലെന്നും മഠംവിട്ട്പോകില്ലെന്നും  സിസ്റ്റർ ലൂസി കളപ്പുര അറിയിച്ചു.

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറാൾ സിസ്റ്റർ ആൻ ജോസഫ് മറ്റ് സന്യാസിനിമാർക്ക് കഴിഞ്ഞ ദിവസം അയച്ച കത്താണ് പുറത്തുവന്നത്. സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി വത്തിക്കാനിലെ പരമോന്നത സഭാ കോടതി ശരിവെച്ചെന്നാണ് സർക്കുലറിൽ അറിയിച്ചിരിക്കുന്ന്. അപ്പൊസ്തോലിക് സെന്ന്യൂറ എന്നാണ് കോടതി അറിയപ്പെടുന്നത്. 

സഭാ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും സന്യാസിനി സമൂഹത്തിന്‍റെ ചിട്ടവട്ടങ്ങൾക്ക് അനുസരിച്ച് പോകില്ലെന്നും ചൂണ്ടിക്കാട്ടി ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സിസ്റ്റർ ലൂസി കളപ്പുരയെ നേരത്തെ പുറത്താക്കിയിരുന്നു. എന്നാൽ ഇത് ചോദ്യം ചെയ്താണ് വത്തിക്കാനിലെ കോടതിയെ സിസ്റ്റർ ലൂസി കളപ്പുര സമീപിച്ചത്. എന്നാൽ ഇത്തരമൊരു ഉത്തരവിന്‍റെ കാര്യംതനിക്കറിയില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. മുൻ ഉത്തരവ് മറയാക്കിയുളള സന്യാസിനി സഭയുടെ നടപടി അംഗീകരിക്കില്ല

തന്നെ പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് സിസ്റ്റർ ലൂസി കളപ്പുര നൽകിയ ഹർജി നിലവിൽ മാനന്തവാടി കോടതിയുടെ പരിഗണനയിലുണ്ട്. എന്നാൽ ലൂസി കളപ്പുര നിലവിൽ സന്യാസിനി സഭയിൽ അംഗമല്ലെന്നും ഉടനടി പുറത്തുപോയില്ലെങ്കിൽ തുടർ നടപടികളിലേക്ക് കടക്കുമെന്നുമാണ് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻറെ നിലപാട്.

click me!