സന്നിധാനത്തെ എസ്ഐടിപരിശോധന; സ്വർണപ്പാളികളിൽ നിന്ന് മുറിച്ചത് വലിയ ഭാഗങ്ങൾ, പാളികൾ ഈ രൂപത്തിൽ ദീർഘകാലം വയ്ക്കാനാകില്ലെന്ന് തന്ത്രി

Published : Feb 14, 2026, 08:40 AM IST
sabarimala gold layers

Synopsis

ദ്വാരപാരക ശിൽപ്പത്തിന്റെ കൈയ്യുടെ ഭാഗവും എസ്ഐടി മുറിച്ചെടുത്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സന്നിധാനത്ത് എസ്ഐടി പരിശോധന നടത്തിവരികയായിരുന്നു. സാമ്പിളിന് വേണ്ടിയാണ് പാളികൾ മുറിച്ചെടുത്തത്. ഇവ കോടതിയിൽ ഹാജരാക്കും 

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി സ്വർണപ്പാളികളിൽ നിന്ന് മുറിച്ചെടുത്തത് വലിയ ഭാഗങ്ങൾ. ദ്വാരപാരക ശിൽപ്പത്തിന്റെ കൈയ്യുടെ ഭാഗവും എസ്ഐടി മുറിച്ചെടുത്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സന്നിധാനത്ത് എസ്ഐടി പരിശോധന നടത്തിവരികയായിരുന്നു. സാമ്പിളിന് വേണ്ടിയാണ് പാളികൾ മുറിച്ചെടുത്തത്.

എന്നാൽ പാളികൾ ഈ രൂപത്തിൽ ദീർഘകാലം വയ്ക്കാൻ കഴിയില്ലെന്നാണ് തന്ത്രി കണ്ഠരര് മഹേശ് മോഹനരുടെ നിർദ്ദേശം. തന്ത്രിയുടെ അനുവാദം വാങ്ങിയതിന് ശേഷമാണ് എസ്ഐടി പാളികൾ പുനസ്ഥാപിച്ചത്. എന്നാൽ പാളികൾ ഈ രൂപത്തിൽ ദീർഘകാലം വയ്ക്കാൻ കഴിയില്ലെന്നാണ് തന്ത്രിയുടെ നിലപാട്. അംഗഭംഗം വന്നെങ്കിലും തൽക്കാലം സ്ഥാപിക്കാമെന്നും മുറിച്ചുമാറ്റിയ ഭാഗങ്ങളിലെ വിടവ് എന്ത് ചെയ്യണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കുമെന്നും തന്ത്രി പ്രതികരിച്ചു. വലിയ ഭാഗങ്ങൾ മുറിച്ചെടുക്കാതെ വഴിയില്ലെന്ന നിലപാടിലായിരുന്നു അന്വേഷണസംഘം. മുറിച്ചെടുത്ത സാമ്പിളുകൾ ഫൊറൻഡിക് പരിശോധക്ക് അയക്കാൻ തിങ്കളാഴ്ച കൊല്ലം കോടതിയിൽ നൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇനിയും പിളരുമോ? കേരള കോൺഗ്രസിൽ തർക്കം തുടരുന്നു, ഒട്ടും അയയാതെ റോഷി; പ്രതീക്ഷയോടെ കോൺഗ്രസ്
പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; 'ബ്ലാക്ക് വെനം' ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്, ഒരു ഫോണിൽ തുറന്നത് 8 അക്കൗണ്ടുകൾ