ഇപി ജയരാജനെതിരെ അന്വേഷണം പ്രഖ്യാപിച്ചു, പ്രത്യേക അന്വേഷണം വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ

Published : Jun 17, 2026, 02:15 PM ISTUpdated : Jun 17, 2026, 02:19 PM IST
ep jayarajan

Synopsis

ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജൻ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐടി അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ജയരാജനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതി തള്ളിയ സാഹചര്യത്തിലാണ് ഈ തീരുമാനം. 

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരും ചേർന്ന് മർദ്ദിച്ചെന്ന പരാതി എസ്ഐടി അന്വേഷിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ജയരാജനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതി നേരത്തെ തള്ളിയിരുന്നു. ആ സാഹചര്യത്തിൽ ഒരു അസി. കമ്മീഷണറുടെ നേതൃത്വത്തിൽ എസ് ഐടി രൂപീകരിച്ച് തുടരന്വേഷണം നടത്തുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

ആഭ്യന്തര സുരക്ഷയിലും ക്രമസമാധാന പരിപാലനത്തിലും പൊലീസിനെ സഹായിക്കുന്നതിനായി 1000 ഹോം ഗാർഡുകളെ ഉടൻ നിയമിക്കുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. ഉയരമേറിയ കെട്ടിടങ്ങളിൽ തീപിടുത്തമുണ്ടായാൽ സ്‌കൈ ലിഫ്‌റ്റുകൾ ആവശ്യമാണ്. സ്കൈ ലിഫ്റ്റുകൾ ഉടൻ വാങ്ങും. കുട്ടികൾക്ക് നീന്തൽപരിശീലനം നൽകും. സെൽഫ് ഡിഫൻസ് സംവിധാനം റസിഡൻസ് അസോഡിയേഷന്റെ സഹായത്തോടെ നടപ്പാക്കും. മാറുന്ന കാലാവസ്ഥക്ക് അനുസരിച്ച് സേനയെ മാറ്റം കൊണ്ടുവരും. 

ശരീരസൗന്ദര്യ മത്സര വിജയികൾക്ക് പൊലീസിൽ നിയമനം നടത്തിയെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അനർഹകർക്ക് നിയമനം നൽകാൻ പാടില്ലെന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

26 സഖാക്കൾ ജയിലിൽ കിടക്കുന്നു, പിണറായിക്കൊപ്പം ഇപ്പോൾ പാർട്ടി ഇല്ല, ഇഡിയെ ഒരുമിച്ച് പ്രതിരോധിക്കുമെന്ന് പറഞ്ഞ സിപിഎം എപ്പോൾ എവിടെ? ഷോണ്‍ ജോര്‍ജ്
ദേവസ്വം ബോർഡിലെ സ്ഥലംമാറ്റ വിവാദം: തർക്കം തുടർന്ന് മന്ത്രിയുടെ ഓഫീസും ബോർഡും; കോൺഗ്രസ് അനുകൂല സംഘടനാ നേതാവിന് സ്ഥലം മാറ്റം കിട്ടിയത് മൂന്ന് തവണ